കാസർഗോഡ് തലപ്പാടി വാഹനാപകടം; കർണാടക ആർടിസി ബസ് ഡ്രൈവർ അറസ്റ്റിൽ

കാസർഗോഡ് തലപ്പാടി വാഹനാപകടത്തിൽ കർണാടക ആർടിസി ബസിന്റെ ഡ്രൈവർ അറസ്റ്റിൽ. കർണാടക ബാഗൽകോട്ട് സ്വദേശി നിജലിംഗപ്പ (47) യാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരിൽ 5 സ്ത്രീകളും ഒരു ഓട്ടോ ഡ്രൈവറും ഉണ്ട്. രണ്ടുപേരുടെ നില ഗുരുതരമാണ്.
ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് അപകടത്തിൽ മരിച്ചത്. ബസിലുണ്ടായിരുന്ന ആളുകൾക്കും പരുക്കേറ്റിട്ടുണ്ട്. നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ഓട്ടോയില്‍ ഇടിച്ചതിന് ശേഷമാണ് ബസ്സ്റ്റോപിലേക്ക് ഇടിച്ചു കയറിയത്. ഹൈദർ, ആയിഷ, ഹസ്ന, ഖദീജ നഫീസ, ഹവ്വമ്മ എന്നിവരാണ് മരിച്ചത്. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്.
അപകടത്തില്‍ പരുക്കേറ്റ സുരേന്ദ്രന്‍, ലക്ഷ്മി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കര്‍ണാടക മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കര്‍ണാടക ആര്‍ടിസിയുടെ ബസുകൾ അമിത വേഗതയിലാണ് ഓടുന്നതെന്ന ആരോപണമാണ് അപകടമുണ്ടായ പ്രദേശത്തെ ആളുകൾ പറയുന്നത്.
Story Highlights : Kasaragod-Thalapady road accident; Karnataka RTC bus driver arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here