ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു; പരാതിയുമായി ബിജെപി വനിതാ നേതാവ്, യൂട്യൂബര്‍ സുബൈര്‍ ബാപ്പു അറസ്റ്റിൽ

മലപ്പുറം വണ്ടൂരില്‍ ബിജെപി വനിതാ നേതാവിനെ യൂട്യൂബര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. യൂട്യൂബർ കൂരാട് സ്വദേശി സുബൈർ ബാപ്പുവിനെ പൊലീസ് അറസ്റ്റുചെയ്തു. ഈ മാസം ഈ മാസം 10 ന് വൈകുന്നേരം വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി.
പിന്നീട് നിരന്തരം ഫോണിൽ വിളിച്ച് ഇക്കാര്യം പറഞ്ഞു ശല്യം ചെയ്തതായും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും പരാതിയിലുണ്ട്. പ്രതി സുബൈര്‍ ബാപ്പു മുന്‍പ് ബിജെപി പ്രവര്‍ത്തകനായിരുന്നു എന്നും സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
പരാതിക്കാരിയും മകളും മാത്രം വീട്ടിലുള്ള സമയത്ത് പ്രതി അതിക്രമിച്ചു വീട്ടിൽ കയറി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയതിനും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തതിനുമാണ് കേസെടുത്തത്.
Story Highlights : malappuram bjp leader molestation youtuber arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here