ഒരു എംഎൽഎ കൂടി കൂറ് മാറി

തമിഴ്‌നാട്ടിൽ പളനി സ്വാമി മന്ത്രി സഭ വിശ്വാസ വോട്ട് തേടാനിരിക്കെ ഒരു എംഎൽഎ കൂടി പുറത്തേക്ക്. കോയമ്പത്തൂർ നോർത്ത് എംഎൽഎ അരുൺകുമാറാണ് കൂവത്തൂരിലെ റിസോർട്ടിൽനിന്ന് പുറത്തെത്തിയത്.
പനീർശെൽവത്തിന് പിന്തുണ പ്രഖ്യാപിക്കുകയല്ല, പകരം താൻ വോട്ടെടുപ്പിൽനിന്ന് വിട്ട് നിൽക്കുകയാണെന്ന് അരുൺ കുമാർ അറിയിച്ചു. താൻ മണ്ഡലത്തിലേക്ക് പോകുകയാണെന്നും കൂവത്തൂരിൽനിന്ന് പുറത്തെത്തിയ എംഎൽഎ വ്യക്തമാക്കി.
പാർട്ടി നയങ്ങളിൽ പ്രതിഷേധിച്ച് എഐഎഡിഎംകെ കോയമ്പത്തൂർ ജില്ലാ സെക്രട്ടറി സ്ഥാനവും അദ്ദേഹം രാജി വച്ചു. നിലവിൽ 123 എംഎൽഎമാരുടെ പിന്തുണയാണ് പളനിസ്വാമി മന്ത്രിസഭയ്ക്കുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here