2030 തോടെ ചന്ദ്രനിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കാൻ ഇന്ത്യയ്ക്കാവുമെന്ന് ഐഎസ്ആർഓ

ഇന്ത്യയുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ ചന്ദ്രന് കഴിയുമെന്ന് ഐ.എസ്.ആർ.ഒ. 2030 തോടെയാവും ഈ പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിയുകയെന്ന് ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞനായ ശിവതാണു പിള്ള പറഞ്ഞു. ചന്ദ്രനിൽ നിന്ന് 2030തോടു കൂടി ഹീലിയം-3 ഉദ്ഖനനം ചെയ്യാനാവുമെന്നും ഇത് ഉപയോഗിച്ച് രാജ്യത്തിന്റെ ഊർജാവശ്യങ്ങൾ നിറവേറ്റാമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഓ യിൽ കല്പന ചൗളയുടെ സ്മരണാർഥം നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.
India May Meet Its Energy Needs From Moon By 2030
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here