Advertisement

ആഗോള അയ്യപ്പ സംഗമം: ‘ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനമായോ? വിരട്ടലൊന്നും വേണ്ട’; മുഖ്യമന്ത്രി

2 hours ago
2 minutes Read

ആഗോള അയ്യപ്പ സംഗമത്തിനെതിരെയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയമായി കാണേണ്ടെന്നും ആരാധനയുടെ ഭാഗമായി അയ്യപ്പ സംഗമം നടക്കട്ടെ. സര്‍ക്കാരിന്റെ പരിപാടിയല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പരിപാടികള്‍ക്ക് സഹായം നല്‍കാറുണ്ടെന്നല്ലാതെ മറ്റൊരു കാര്യവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നല്ല നിലയ്ക്ക് ആ പരിപാടി നടക്കട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിരട്ടല്‍ കൊണ്ടൊന്നും പുറപ്പെടേണ്ടെന്നും അതുകൊണ്ട് പരിപാടി നടക്കാതിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് കേരളത്തിന്റെ ശരിയായ നില അറിയാത്തതുകൊണ്ടാണ്. അതുകൊണ്ടാണ് വിരട്ടുന്ന രീതിയില്‍ സംസാരിച്ചതെന്ന് തോന്നുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യപ്പ സംഗമം നടക്കട്ടെ. അയ്യപ്പന്റെ ആളുകള്‍ എത്തട്ടെ. അതിന് ആവശ്യമായ സഹായവും പിന്തുണയും നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: ‘ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; പരാതി നൽകുന്നവരെ സംരക്ഷിക്കും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി

ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പാതീരത്താണ് ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ, കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷനേതാവ് തുടങ്ങിയവരും പങ്കെടുക്കും.

Story Highlights : CM Pinarayi Vijayan responds to criticism against Global Ayyappa Sangamam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top