ഈ വീഡിയോ കണ്ടാല്‍ മുട്ടത്തോട് കളയില്ല, പകരം അത് കഴിക്കും !!!

ഈ വീഡിയോ കണ്ടാല്‍ മുട്ടത്തോട് കളയില്ല, പകരം അത് കഴിക്കും !!!
പ്രകൃതി ദത്തമായി ശരീരത്തിന് കാല്‍സ്യം ലഭിക്കാന്‍ എന്താണെന്ന് വഴി എന്നറിയാമോ? മൊട്ടത്തോട് തിന്നാല്‍ മതി. തമാശ പറഞ്ഞതല്ല, എളുപ്പം ദഹിക്കാനും, ശരീരത്തിലേക്ക് ഏറ്റവും വേഗത്തില്‍ ആഗീരണം ചെയ്യനാനും കഴിയുന്ന കാത്സ്യം സപ്ലിമെന്റാണ് മുട്ടത്തോടുകള്‍.
എന്ന് വച്ച് മുട്ടത്തോട് അങ്ങനേയങ്ങ് കഴിച്ച് കളയരുത്. അത് ഓവനില്‍ 20മിനിട്ട് ബേക്ക് ചെയ്ത ശേഷം, പൊടിച്ച് ഉപയോഗിക്കാം. ചപ്പാത്തിയുണ്ടാക്കുമ്പോഴോ, അല്ലെങ്കില്‍ അത്തരം ഭക്ഷണ വസ്തുക്കളും ഉണ്ടാക്കുമ്പോള്‍ അല്‍പം ചേര്‍ക്കാം. ഒന്ന് പ്രത്യേകം ഒാര്‍ക്കുക. ഒരു മനുഷ്യ ശരീരത്തിന് കേവലം ഒരു ഗ്രാമോളം കാത്സ്യമാണ് വേണ്ടത്. അത് കൊണ്ട് തന്നെ ഒരു ചെറിയ സ്പൂണ്‍ ഈ പൊടി മതിയാകും ഒരു ദിവസത്തേക്ക്. അധികമായാല്‍ ശരീരത്തില്‍ കാത്സ്യം അടിഞ്ഞ് കൂടി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here