കുറ്റ കൃത്യങ്ങൾ ചെയ്യുന്നവർ കുടുംബത്തെ മറന്നേക്കു: സുപ്രീം കോടതി

നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കിയ ഭീകരർക്ക് ഇടക്കാല ജാമ്യത്തിനോ പരോളിനോ അർഹതയില്ലെന്ന് സുപ്രീം കോടതി. ജമ്മു കാശ്മീർ ഇസ്‌ലാമിക് ഫ്രണ്ട് ഭീകരസംഘടനയുടെ തലവൻ മുഹമ്മദ് നൗഷാദ് നൽകിയാണ് കോടതി ഇക്കാര്യം അറിയിച്ചത്.
1996 ലെ ലാജ്പത് നഗർ സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് നൗഷാദ്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇയാൾ ജാമ്യം ആവശ്യപ്പെട്ടത്. ജനങ്ങളെ കൊന്നൊടുക്കുന്നതടക്കുമുള്ള കുറ്റ കൃത്യങ്ങൾ ചെയ്യുന്നവർ കുടുംബത്തെ മറന്നേക്കൂ എന്നാണ് അപേക്ഷ തളളിയ കോടതി വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാർ അദ്ധ്യക്ഷനായ ബെഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here