വിവാഹത്തില്‍ നിന്ന് വൈക്കം വിജയലക്ഷ്മി പിന്മാറി

വിവാഹത്തിൽ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിൻമാറി. തൃശൂർ സ്വദേശി സന്തോഷുമായി മാർച്ച് മാസം 29നായിരുന്നു വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വാർത്താ സമ്മേളനത്തിലുടെയാണ് വിജയലക്ഷ്മി ഇക്കാര്യം അറിയിച്ചത്.
സന്തോഷിെൻറ പെരുമാറ്റത്തിൽ വന്ന മാറ്റമാണ് വിവാഹത്തിൽ നിന്ന് പിൻമാറാൻ കാരണമെന്നാണ് വിജയലക്ഷ്മി പറയുന്നത്. വിവാഹശേഷം സംഗീത പരിപാടികള്‍ നടത്താൻ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്കൂളിൽ അധ്യാപികയായി ജോലി ചെയ്താൽ മതിയെന്നും സന്തോഷ് പറഞ്ഞു, വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് സമ്മതിച്ച സന്തോഷ് അതില്‍ നിന്ന് പിന്മാറിയെന്നും വിജയലക്ഷ്മി പറഞ്ഞു. സന്തോഷിന്റെ ബന്ധുവീട്ടിലേക്ക് താമസം മാറണമെന്നാണ് ആവശ്യപ്പെട്ടത്.
തങ്ങളുടെ വീട്ടിൽ താമസിക്കാമെന്ന് സന്തോഷ് സമ്മതിച്ചതാണെന്നും വിജയ ലക്ഷ്മിയുടെ സംഗീത ജീവിതത്തിന് തടസമുണ്ടാക്കരുതെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചു തന്നതാണെന്നും വിജയലക്ഷമിയുടെ പിതാവ് വി. മുരളീധരനും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here