എസ്.ബി.ഐ അക്കൗണ്ടിൽ മിനിമം ബാലൻസില്ലെങ്കിൽ ഇനി പിഴ നൽകണം !!

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മിനിമം ബാലൻസായി നിശ്ചയിച്ചിരിക്കുന്ന തുക അക്കൗണ്ടിൽ ഇല്ലെങ്കിൽ ഇനിമുതൽ പിഴ നൽകേണ്ടിവരും. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ഓരോ മേഖല തിരിച്ച് നിശ്ചയിച്ചിരിക്കുന്ന ബാലൻസ് തുകയില്ലെങ്കിലാണ് പിഴ.
മെട്രോനഗരങ്ങളിൽ 5000 രൂപയാണ് അക്കൗണ്ടിൽ സൂക്ഷിക്കേണ്ട കുറഞ്ഞ തുക. നഗരങ്ങളിൽ 3000 രൂപയും അർധനഗരങ്ങളിൽ 2000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 1000 രൂപയുമാണ് മിനിമം ബാലൻസായി അക്കൗണ്ടിൽ വേണ്ടത്.
20 രൂപ മുതൽ 100 രൂപ വരെയാണ് ഇങ്ങനെ പിഴ നൽകേണ്ടിവരുക. ഏപ്രിൽ ഒന്നുമുതൽ പിഴ ഈടാക്കി തുടങ്ങും.
SBI account should have minimum balance or else should pay fine
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here