കേരളം കാത്തിരുന്ന പുരസ്കാര രാവ്
ഫ്ളവേഴ്സ് ഇന്നലെ അങ്കമാലിയിൽ സംഘടിപ്പിച്ച രണ്ടാം പുരസ്കാരരാവ് താരപ്രഭയിൽ തിളങ്ങി. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഫ്ളവേഴ്സിന്റെ മറ്റ് ഷോകളെ പോലെ ടെലിവിഷൻ അവാർഡ് നിശയും കാണികളുടെ ശക്തി വിളിച്ചോതി. അങ്കമാലിയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് കാണികളാണ് ഇങ്ങോട്ട് ഒഴുകിയെത്തിയത്.
അങ്കമാലി അഡ് ലക്സ് കൺവെൻഷൻ സെന്ററിൽ വൈകിട്ട് ആറരയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പേളിമാണിയും അശ്വതിയുമായിരുന്നു അവതാരകർ.
ജോൺപോൾ, സീമ, ശാരി, അംബിക, രേഖ, ജോമോൾ, നൈലാ ഉഷ, പ്രിയാമണി, സുധാ ചന്ദ്രൻ, അൻസിബ, ശ്യാമപ്രസാദ്, ലിജോ ജോസ് പല്ലിശ്ശേരി, വിജയ് ബാബു തുടങ്ങി ചലച്ചിത്ര ലോകത്തെ താരങ്ങളും, നികേഷ് കുമാർ, വികെ ശ്രീരാമൻ, ബിജു പങ്കജ്, ഉഷാ എസ് നായർ, മായാ ശ്രീകുമാർ, ഗോകുലം ഗോപാലൻ, പിവി ഗംഗാധരൻ, മുകുന്ദൻ, പ്രംകുമാർ, എംആർ ഗോപകുമാർ, ഫ്ളവേഴ്സ് എംഡി ശ്രീകണ്ഠൻ നായർ തുടങ്ങിയവരോടൊപ്പം സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പുരസ്കാര ദാന ചടങ്ങിന്റെ ഭാഗമായി. ഇന്ന് പുലർച്ചെ വരെ നീണ്ട കലാപരിപാടിളോടെയാണ് പുരസ്കാര രാവിന് സമാപനം കുറിച്ചത്.
പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ, നടനും സംവിധായകനുമായ മധുപാൽ, വാർത്താ അവതാരക മായ ശ്രീകുമാർ, ടെലിവിഷൻ നിരൂപക ഉഷ്.എസ്.നായർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് വിവിധ ചാനലുകളിൽ നിന്ന് ലഭിച്ച എൻട്രികളിൽ പരിശോധിച്ച് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. മെറിറ്റിന് മാത്രം പ്രാധാന്യം നല്കി മാനേജ്‌മെന്റിന്റെ യാതൊരു ഇടപെടലുമില്ലാതെ സുതാര്യമായ രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here