മണിയുടെ ഓര്‍മ്മകള്‍ക്ക് ഒരുവയസ്

മലയാള സിനിമയില്‍ അഭിനയമികവ് കൊണ്ട് മാത്രമായിരുന്നില്ല കലാഭവന്‍ മണി വ്യത്യസ്തനായത്. വിണ്ണില്‍ നിന്ന് മണ്ണിലേക്കിറങ്ങിയ താരസ്വരൂപം കൊണ്ടുകൂടിയായിരുന്നു. ചാലക്കുടിക്കാരന്റെ സാധാരണത്തം ജീവിതത്തിലുടനീളം മണി പിന്തുടര്‍ന്നു. മലയാളത്തിന് പുറത്തേക്കും അഭിനയം എത്തിയപ്പോഴും നാടന്‍പാട്ടുകളിലൂടെ മണി മണ്ണില്‍ച്ചവിട്ടിയാണ് നിന്നത്.
സല്ലാപം ആയിരുന്നു ആദ്യ ചിത്രം. സിനിമയിലേക്ക് എത്തുന്നത് മിമിക്രിയിലൂടെ. ചാലക്കുടിയുടെ മണ്ണ് വഴിയിലൂടെ,ഒരുപാട് കാലം ഓട്ടോ ഓടിച്ചു നടന്നിട്ടുണ്ട് മണി. സാധാരണക്കാരന്റെ ജീവിതദുരിതങ്ങള്‍ നേരിട്ട് അറിയാം എന്നത് കൊണ്ട് യാത്രയില്‍ എന്നും സാധാരണക്കാരായ സുഹൃത്തുക്കളേയും മണി ഒപ്പംകൂട്ടി.മരിക്കുമ്പോഴും,അതി
ആദ്യ കാലത്ത് ഹാസ്യറോളുകളില്‍ തിളങ്ങിയ കലാഭവന്‍ മണി പിന്നീട് നായകനായും പ്രതിനായകനായും തിളങ്ങി. കറുപ്പിന്റെ സൗന്ദര്യത്തെ മലയാളിയുടെ താരസ്വരൂപത്തോട് ചേര്‍ത്ത് വെയ്ക്കുന്നത് മണിയിലൂടെയാണ്. നിറം നായകസ്വരൂപത്തിന് വെല്ലുവിളി ആയില്ലെങ്കിലും കഥയിലെ ജീവിതപരിസരത്തെ ക്രമപ്പെടുത്തിയ ഘടകമായി. കുലീനത്വവും പാരമ്പര്യവുമുള്ള സവര്‍ണ താര ശരീരമായിരുന്നില്ല മണി ഒരിക്കലും.പ്രാന്തവല്‍കൃത ജീവിതത്തിന്റെ പ്രതിനിധാന രൂപമായിരുന്നു മണിക്ക്. ഓട്ടോഡ്രൈവറായും കൊല്ലനായും കര്‍ഷകനായുമൊക്കെയാണ് മണിയുടെ താരശരീരം ആണത്തത്തെ തുറന്നുകാട്ടിയത്.കറുത്ത മണിക്ക് ചേരുന്ന വേഷങ്ങള്‍ ഇതൊക്കെ എന്ന തീര്‍പ്പില്‍ മലയാളസിനിമ ചിലപ്പൊഴെങ്കിലും എത്തിച്ചേര്‍ന്നോ എന്ന സംശയവും ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് ചുവന്നകൊടി ഉയര്‍ത്താന്‍ മടി കാണിക്കാതിരുന്ന മണി തന്റെ പക്ഷം ഏതെന്നും തുറന്നു പറഞ്ഞു. കമ്യൂണിസ്റ്റ് പ്രചാരണവേദികളിലും മണി നിറസാന്നിധ്യമായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here