ടീം ഇന്ത്യക്ക് റെക്കോഡ് തുകയുടെ സ്‌പോൺസർഷിപ്പ്

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിലൊന്നായ ബിസിസിഐക്ക് 1,079 കോടി രൂപയുടെ ഓഫർ ആണ് മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഓപ്പോ മുന്നോട്ട് വെച്ചിരിക്കുന്നത്.
ബിഡ് നൽകിയവരിൽ ഏറ്റവും ഉയർന്ന തുകയും ഇതു തന്നെ. രണ്ടാമതുള്ള വിവോ മൊബൈൽ നൽകിയ ബിഡ് 768 കോടി രൂപയാണ്. നേരത്തെ ടീം ഇന്ത്യയുടെ സ്‌പോൺസർമാർ സഹാറാ ഗ്രൂപ്പ് ആയിരുന്നു. ഏപ്രിൽ ഒന്നു മുതൽ പുതിയ കരാർ നിലവിൽ വരും. ടീമെന്ന നിലയിൽ കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോം നിലനിർത്തുന്ന ടീം ഇന്ത്യക്ക് ആത്മവിശ്വാസമേകുന്ന കരാറാണ് ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഐസിസി ടൂർണ്ണമെന്റുകളിൽ ഓരോ കളിക്കും ഓപ്പോ 1.56 കോടി രൂപയാണ് ബിസിസിഐക്ക് നൽകുക. രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങളിലും മറ്റു മത്സരങ്ങളിലും ഇത് 4.61 കോടി രൂപയായിരിക്കും. മുൻ സ്‌പോൺസർമാരായിരുന്ന സഹാറ ഒരു കളിക്ക് നൽകിയിരുന്നത് 3.34 കോടി രൂപയായിരുന്നു ഐസിസി ടൂർണ്ണമെന്റുകളിൽ ഇത് 61 ലക്ഷം രൂപയുമായിരുന്നു. സുപ്രീംകോടതി നിയമിച്ച മൂന്നംഗ ഭരണസമിതിയുടെ കൂടെ അംഗീകാരത്തോടെയാണ് സ്‌പോൺസർമാരെ കണ്ടെത്താനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലാകും ഒപ്പോയുടെ പേര് പതിച്ച ജേഴ്‌സിയുമായി ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുക.
Oppo wins sponsorship rights for Team India in record bid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here