Advertisement

‘കേസ് ഒതുക്കാൻ കോഴ, ഇഡി ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ ഭീഷണിപ്പെടുത്തി’ ; വെളിപ്പെടുത്തലുമായി കൊല്ലത്തെ വ്യവസായി

8 hours ago
2 minutes Read

ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ, വ്യവസായിയും പരാതിക്കാരനുമായ അനീഷ് ബാബു ഗുരുതര വെളിപ്പെടുത്തലുമായി രംഗത്ത്. ഇഡി ഉദ്യോഗസ്ഥൻ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തൽ. തന്റെ ഫോൺ നമ്പർ ഇടനിലക്കാരനായ വിൽസൺ ആണ് ഇഡിക്ക് നൽകിയത്.
താൻ വ്യക്തിപരമായി നമ്പർ നൽകിയിട്ടില്ല. ഇഡി അഡീഷണൽ ഡയറക്ടർ രാധാകൃഷ്ണന് സംഭവത്തിൽ പങ്കുണ്ട്. എട്ടു വര്‍ഷം മുമ്പുള്ള വിവരമാണ് ആവശ്യപ്പെട്ടത്. ഇത് ലഭ്യമാക്കാൻ കാലതാമസമുണ്ടായിരുന്നു. തുടക്കം മുതൽ ഇഡി ഉദ്യോഗസ്ഥൻ സമ്മര്‍ദത്തിലാക്കി. വിൽസണ്‍ എന്ന ആളാണ് ഇടപാട് നടത്തിയതെന്നും അനീഷ് ബാബു വിശദീകരിച്ചു.

രേഖകള്‍ നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യമെന്നാണ് ഭീഷണിപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തെന്ന് പറഞ്ഞായിരുന്നു ഭീഷണി. പിഎംഎൽഎ ആക്ട് പ്രകാരമാണ് തനിക്ക് നോട്ടീസ് നൽകിയത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ എല്ലാ തെളിവുകളും കൈമാറിയിട്ടുണ്ടെന്നും കൊല്ലത്തെ വ്യവസായി അനീഷ് ബാബു പറഞ്ഞു.

അതേസമയം ഇ ഡി ഉദ്യോഗസ്ഥൻ ഒന്നാം പ്രതിയായ വിജിലൻസ് കേസിൽ കസ്റ്റഡിയുള്ള പ്രതികളുടെ ചോദ്യംചെയ്യൽ ഇന്ന് ആരംഭിക്കും. രണ്ടാംപ്രതിസൺ മൂന്നാം പ്രതി മുകേഷ് നാലാം പ്രതി ചാർട്ടഡ് അക്കൗണ്ടന്റയ രഞ്ജിത്ത് വാര്യർ എന്നിവരെയാണ് വിജിലൻസ് എസ് പി എസ് ശശിധരന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുക. പിടിയിലായ പ്രതികൾക്ക് കേസിലെ ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറുമായുള്ള ബന്ധം വിജിലൻസ് പരിശോധിക്കും. രഞ്ജിത്തിന്റെ കൊച്ചിയിലെ ഓഫീസിൽ നടത്തിയ പരിശോധനയിൽ ലാപ്ടോപ്പും, ബാങ്ക് ഇടപാട് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇഡിക്കെതിരെ ലഭിച്ച സമാന പരാതികളിലും വിജിലൻസ് പരിശോധന ആരംഭിച്ചു.

Story Highlights : ED Officer Accused in Corruption Case; Kollam Businessman Alleges Threats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top