ചവറയില്‍ ദളിത് കുടുംബത്തെ മര്‍ദിച്ച സംഭവം: അക്രമി സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന്

കൊല്ലം ചവറയില്‍ തിരുവോണ നാളില്‍ ദളിത് കുടുംബത്തെ അക്രമിച്ച സംഘം ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന്. കുടുംബത്തെ ആക്രമിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ട്വന്റിഫോറിന് ലഭിച്ചത്. ഒഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗം വെളിവാക്കുന്നത് കൂടിയാണ് ഈ ദൃശ്യങ്ങള്‍. ലഹരിസംഘം വീടിന് പിന്‍ഭാഗത്ത് ഒത്തുകൂടിയതായും ലഹരി ഉപയോഗിച്ച് നൃത്തംവയ്ക്കുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. (Footage of gang using drugs| chavara dalit family attacked)
തിരുവോണ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു കൊല്ലം ചവറയില്‍ ലഹരിസംഘത്തിന്റെ അക്രമം. സ്ത്രീകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെയാണ് വീട്ടില്‍ അതിക്രമിച്ചു കയറി ലഹരി സംഘം ആക്രമം അഴിച്ചുവിടുകയായിരുന്നു. 6 വയസ്സുകാരി മുതല്‍ 35 കാരിയ്ക്ക് വരെ ലഹരി സംഘത്തിന്റെ മര്‍ദനത്തിന് ഇരായി. 25 അംഗ സംഘമാണ് അക്രമം നടത്തിയത്. വിരുന്നിനെത്തിയവരും താമസക്കാരും അടക്കം 11 പേര്‍ക്കും പരുക്കേറ്റു.
Read Also: ജിഎസ്ടിയിൽ അഴിച്ചുപണി; ഇനി ഉണ്ടാകുക 5 %, 18% സ്ലാബുകൾ മാത്രം, സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും
എന്നാല്‍ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും പൊലീസ് പ്രധാനപ്രതികളെ സംരക്ഷിക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. സംഭവത്തില്‍ 8 പേരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടക്കം ലഹരി സംഘം അടിച്ചു തകര്‍ത്തു. ജാതി പറഞ്ഞായിരുന്നു മര്‍ദനമെന്ന് കുടുംബ പറയുന്നു.
Story Highlights : Footage of gang using drugs| chavara dalit family attacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here