Advertisement

വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് വിധിവരാനിരിക്കെ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടി; ശേഷം യുവാവ് തൂങ്ങിമരിച്ചു

6 hours ago
3 minutes Read
man died after attacking wife and mother in law| kottayam

കോട്ടയം മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യ മാതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ച നിലയില്‍. കരിനിലം സ്വദേശി പ്രദീപ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാള്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ സൗമ്യയെയും ഭാര്യമാതാവ് ബീനയെയും വെട്ടിപ്പരുക്കല്‍പ്പിച്ചത്. (man died after attacking wife and mother in law| kottayam)

കഴിഞ്ഞ കുറച്ചു നാളുകളായി പ്രദീപും ഭാര്യ സൗമ്യയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇത് വിവാഹമോചനത്തിന്റെ വക്കോളം എത്തുകയും ചെയ്തിരുന്നു. കോടതിയില്‍ നിന്നും വിധി വരുന്നതിനു മുന്‍പാണ് യുവാവ് വീട്ടിലെത്തി ഭാര്യ സൗമ്യയെയും ഭാര്യമാതാവ് ബീനയെയും ആക്രമിച്ചത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രദീപിന് വേണ്ടി പോലീസ് ഉടന്‍തന്നെ അന്വേഷണം ആരംഭിച്ചു.

Read Also: ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു

ഇതിനിടയിലാണ് 5 കിലോമീറ്റര്‍ മാറി ഒരു ആളൊഴിഞ്ഞ തോട്ടത്താല്‍ മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പരുക്കേറ്റ ബീനയെയും സൗമ്യയെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ മുണ്ടക്കയം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.


Story Highlights :man died after attacking wife and mother in law| kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top