46 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് രാജാക്കന്മാര്‍ ഒന്നിക്കുന്നു, സംവിധാനം ലോകി; ഒടുവില്‍ സസ്‌പെന്‍സ് പൊട്ടിച്ച് കമല്‍ഹാസന്‍

നാല്‍പ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും രജനീകാന്തും ഒന്നിക്കുന്നു. കമല്‍ഹാസനാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ലോകേഷ് കനകരാജ് ചിത്രത്തില്‍ ആകും ഇരുവരും ഒരുമിച്ച് എത്തുക. ( Kamal Haasan confirms collaboration with Rajinikanth in upcoming project)
തമിഴ്‌സിനിമയുടെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ നാലരപതിറ്റാണ്ടിനുശേഷം ഒന്നിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായിരുന്നു. ഇരുവരും ഒത്തുള്ള സിനിമ തന്റെ സ്വപ്നമാണെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് നേരേത്തെ വ്യക്തമാക്കിയിരുന്നു. അപൂര്‍വരാഗങ്ങള്‍, പതിനാറ് വയതിനിലിലെ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഉലകനായകനും സ്റ്റൈല്‍മന്നനും ഒന്നിച്ചിട്ടുണ്ടെങ്കിലും പിന്നീട് കുറേക്കാലത്തേക്ക് രണ്ട് ലെജന്‍ഡ്‌സും ഒന്നിച്ച ചിത്രങ്ങളൊന്നും വന്നിരുന്നില്ല.
Read Also: ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവച്ചു
തന്റെ കാലങ്ങളായുള്ള സ്വപ്‌ന സാക്ഷാത്കാരത്തിന് പറ്റിയ ഒരു കഥയുമായി ലോകേഷ് ഇരുവരേയും സമീപിക്കുകയും രണ്ട് പേരും താത്പര്യമറിയിച്ചതോടെ സ്വപ്ന ചിത്രത്തിന് കളമൊരുങ്ങുകയുമായിരുന്നു. കമല്‍ ഹാസന്റെ പ്രൊഡക്ഷന്‍ ഹൌസായ രാജ് കമല്‍ ഇന്റര്‍നാഷണല്‍ ചിത്രം നിര്‍മിക്കാന്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്ലോക്ബസ്റ്റര്‍ ചിത്രമായ കൈതിയുടെ രണ്ടാം ഭാഗത്തിന് തയ്യാറെടുക്കുകയാണ് ലോകേഷ്. എന്നാല്‍ കമല്‍ രജനി ചിത്രം ഇതിന് മുന്‍പ് ഉണ്ടാകുമെന്നാണ് വിവരം.
Story Highlights : Kamal Haasan confirms collaboration with Rajinikanth in upcoming project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here