പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍ക്ക് ഓണസദ്യയൊരുക്കി ഫെഫ്ക

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്ക ഓണസദ്യയൊരുക്കി സ്വീകരണം നല്‍കി. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയുടെ പിറന്നാളും ആഘോഷിച്ചു. ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍, ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. (FEFKA hosts Onam sadya for new office bearers of Producers Association)
ചലച്ചിത്രമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രമാണ് സാധാരണ ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ ഒന്നിച്ചിരിക്കാറുള്ളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഓണാഘോഷത്തിന് ഒന്നിച്ചിരിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം സംഘടനാ ഭാരവാഹികള്‍ പങ്കുവെച്ചു. എല്ലാവരും മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഓണസമ്മാനവും ഫെഫ്ക നല്‍കി.
Read Also: ‘ദൈവത്തിന്റെ ഇന്‍ഫ്ളുവന്‍സര്‍’; കാര്‍ലോ അക്കുത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു
പ്രൊഡ്യൂസേഴ്‌സ് അസോസിയേന്‍ ജനറല്‍ സെക്രട്ടറി ലിസ്റ്റിന്‍ സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് സന്ദീപ് സേനന്‍, ജോയന്റ് സെക്രട്ടറി അല്‍വിന്‍ ആന്റണി, സിയാദ് കോക്കര്‍, സന്തോഷ് പവിത്രം, എവര്‍ഷൈന്‍ മണി, കേരള ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് അനില്‍ തോമസ് , ഫെഫ്ക വര്‍ക്കിംഗ് സെക്രട്ടറി സോഹന്‍ സീനുലാല്‍, ട്രഷറര്‍ ആര്‍.എച്ച് സതീഷ്, വൈസ് പ്രസിഡന്റ് ജി.എസ് വിജയന്‍, ജോയിന്റ് സെക്രട്ടറി ഷിബു ജി സുശീലന്‍, ഫെഫ്ക ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Story Highlights : FEFKA hosts Onam sadya for new office bearers of Producers Association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here