Advertisement

ഹിമാലയത്തിലെ കശ്മലൻ മോഷൻ പോസ്റ്റർ പുറത്ത്

March 9, 2017
Google News 1 minute Read
himalayathile kashmalan motion posterhimalayathile kashmalan motion poster

ഹിമാലത്തിലെ കശ്മലൻ എന്ന പുതു ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ചലച്ചിത്ര താരം ടൊവിനോയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

ഓവർ ദി മൂൺസ് ഫിലിംസിന്റെ ബാനറിൽ അഭിരാം സുരേഷ് ഉണ്ണിത്താൻ ഒരുക്കുന്ന ചിത്രമാണ് ‘ഹിമാലയത്തിലെ കശ്മലൻ’. ഒരു ലോഡ് മണ്ടന്മാരുടെ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ. 90 കളിൽ മലയാളി കണ്ടു രസിച്ച ഹാസ്യചിത്രങ്ങളുടെ ആഖ്യാന രീതിയിൽ ഇന്നത്തെ പുതുമകൾ കൂടി ചേർത്താണ് കശ്മലൻ ഒരുക്കിയിട്ടുള്ളത്. പതിനഞ്ചോളം പ്രധാന കഥാപാത്രങ്ങൾ അടക്കം , 52 ഓളം പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു കൂട്ടം മണ്ടന്മാരായ ഗ്രാമവാസികളുടെ ഇടയിൽ സംശയാസ്പദമായ രീതിയിൽ അകപ്പെട്ടു പോകുന്ന മൂന്ന് സുഹൃത്തുക്കൾ, അവരുടെ രക്ഷാർത്ഥം പറയുന്ന ഒരു നുണ , ആ ഗ്രാമത്തിന്റെ പൊതു പ്രശ്‌നമായി വളരുകയും, പലരുടെയും ഇടപെടലുകളെ തുടർന്ന്  മാലപ്പടക്കത്തിന് തിരികൊളുത്തും പോലെ ഒന്നിന് പുറകെ ഒന്നായി പ്രശ്‌നങ്ങൾ ഗുരുതരമാവുകയും ചെയ്യുന്നു. അങ്ങനെ ആ നുണ ആ ദേശത്തിന്റെ തന്നെ ആഗോള പ്രശ്‌നമായി മാറുന്നതാണ് ‘ഹിമാലയത്തിലെ കശ്മലൻ’ എന്ന സിനിമയുടെ പ്രമേയം. അഴിക്കും തോറും മുറുക്കുന്ന ഈ ഊരാക്കുടുക്കിൽ നിന്നും ഈ മൂന്നു സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ നടത്തുന്ന പരാക്രമങ്ങളിലൂടെ ഈ സിനിമ മുന്നേറുന്നു. ഒരു രാത്രി ഇരുട്ടി വെളുക്കുന്ന സമയത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിൽ പറഞ്ഞു പോകുന്നത്.

ചിത്രം ഈ വർഷം പകുതിയോടെ പുറത്തിറങ്ങും.

himalayathile kashmalan motion poster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here