Advertisement

ശിവസേനയുടെ സദാചാര ഗുണ്ടായിസം സിപിഎമ്മിനെ സഹായിക്കാൻ: കെ സുരേന്ദ്രൻ

March 9, 2017
0 minutes Read
k surendran

ശിവസേനക്കാർ മറൈൻഡ്രൈവിൽ നടത്തിയ അക്രമം സി. പി. എമ്മിനെ സഹായിക്കാൻ വേണ്ടിയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. പോലീസ് നോക്കി നിൽക്കെയാണ് ഈ അക്രമം അരങ്ങേറിയത്. മാധ്യമങ്ങളെയെല്ലാം വിളിച്ചുവരുത്തിയാണ് അവർ ഈ അഴിഞ്ഞാട്ടം നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കുമെതിരെയുള്ള തുടർച്ചയായ അക്രമങ്ങളുടെ പേരിൽ കേരളത്തിലുയർന്നു വന്ന ജനരോഷത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഒന്നാന്തരം അടവാണ് ഇതെന്നും ഫേസ്ബുക്കിൽ സുരേന്ദ്ൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ശിവസേനക്കാർ മറൈൻഡ്രൈവിൽ നടത്തിയ അക്രമം സി. പി. എമ്മിനെ സഹായിക്കാൻ വേണ്ടിയാണ്. പോലീസ് നോക്കി നിൽക്കെയാണ് ഈ അക്രമം അരങ്ങേറിയത്. മാധ്യമങ്ങളെയെല്ലാം വിളിച്ചുവരുത്തിയാണ് അവർ ഈ അഴിഞ്ഞാട്ടം നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും ദളിതർക്കുമെതിരെയുള്ള തുടർച്ചയായ അക്രമങ്ങളുടെ പേരിൽ കേരളത്തിലുയർന്നു വന്ന ജനരോഷത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഒന്നാന്തരം അടവ്. പാലക്കാട്ട് സ്വന്തം മണ്ഡലത്തിൽ രണ്ട് കൊച്ചുകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതികളെ പിടിക്കാൻ കഴിയാത്ത സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാത്ത ഡി. വൈ. എഫ്. ഐ നേതാവായിട്ടുള്ള ചുംബനസമര ഫെയിം എം. പി ഈ പ്രശ്‌നത്തിൽ പ്രതികരണവുമായി വന്നതു കണ്ടില്ലേ. ഇനി വരുന്ന കുറെ ദിവസം ഇതായിരിക്കും ചർച്ച. ഒരുപാട് സമരങ്ങൾ നടക്കും. മാധ്യമങ്ങളും ഇതായിരിക്കും ചർച്ചയാക്കാൻ പോകുന്നത്. ശിവസേനയുടെ സമീപകാല നിലപാടുകൾ വിലയിരുത്തുന്ന ആർക്കും ഇതു ബോധ്യപ്പെടും. സി. പി. എമ്മിന്രെ സമരങ്ങളിലെല്ലാം ഇപ്പോൾ അവരും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആളുകൾ ശിവസേനയെ ശിവൻകുട്ടിസേന എന്നാണ് വിളിക്കുന്നത്. പിണറായി വിജയന് കീജയ് വിളിക്കാൻ ശിവസേനയെ ഇറക്കിയത് അദ്ദേഹമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top