Advertisement

മുരളി ഞെട്ടി , ഉമ്മൻ ചാണ്ടി അറിഞ്ഞേയില്ല…

March 10, 2017
Google News 1 minute Read

സുധീരന്റെ രാജിയിൽ പുറത്തു വരുന്ന വിവിധ പ്രതികരണങ്ങൾ രാഷ്ട്രീയ നിരീക്ഷരിൽ ചിരി പടർത്തുന്നു. സുധീരൻ മാറണമെന്ന് ഏറ്റവും മുറവിളികൂട്ടിയ നേതാക്കളാകെ ഇപ്പോൾ ഞെട്ടിയും ദുഃഖിച്ചതും രംഗത്തെത്തിയതാണ് ഏവരിലും ചിരി പടർത്തിയ അമ്പരപ്പുണ്ടാക്കിയത്.

കെ മുരളീധരൻ പറഞ്ഞത് രാജി വർത്തയറിഞ്ഞു ഞെട്ടി എന്നാണ്. തെരഞ്ഞെടുപ്പിന്റെ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും സുധീരന് മേൽ ആരോപിച്ചു മീറ്റിങ്ങുകളിൽ ഏറ്റവും ശക്തമായ ഭാഷയിൽ വിമർശനം അഴിച്ചു വിട്ട കോൺഗ്രസ് നേതാവ് കെ മുരളീധരൻ ആയിരുന്നു. സുധീരനെ മാറ്റണം എന്നാവശ്യപ്പെട്ടു നിരവധി തവണ നേതൃത്വത്തിനു മുന്നിൽ പ്രത്യക്ഷമായി സമ്മർദ്ദം ചെലുത്തിയതും മുരളീധരൻ തന്നെ.

രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുകയും സുധീരന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കി ഡൽഹിയിൽ നിന്നും സന്തോഷവാനായി മടങ്ങി വരികയും ചെയ്ത ഉമ്മൻ ചാണ്ടി പ്രതികരിച്ചത് രാജിക്കാര്യം അറിഞ്ഞേയില്ല എന്നാണ്. സുധീരൻ ഒഴിയണം എന്നാവശ്യമുന്നയിച്ച രമേശ് ചെന്നിത്തല പ്രതികരിച്ചത് അപ്രതീക്ഷിതം എന്നായിരുന്നു.

എന്തായാലും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഗ്രൂപ്പ് ഭേദമന്യേ ഉന്നയിക്കപ്പെട്ട കോൺഗ്രെസ്സുകാരുടെ ആവശ്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഇപ്പോൾ കോൺഗ്രസ് നേതാക്കളും അണികളും കൂട്ടത്തോടെ തലസ്ഥാനത്തേക്ക് വച്ച് പിടിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ആര് ആർക്കൊപ്പം എന്നതിന് കൂടുതൽ വ്യക്തത കൈവരും. ഇത്തവണ തീരുമാനത്തിന്റെ നല്ലതും ചീത്തയുമൊക്കെ കേരളനേതാക്കളിൽ തന്നെ വച്ച് കെട്ടി കൈകഴുകാനായിരിക്കും ഹൈക്കമാൻഡിനും താല്പര്യം.

reaction of K Muraleedharan on Sudheeran resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here