പ്രണയ ചിത്രവുമായി മേജര്‍ രവി, കാമുകനായി നിവിന്‍

മേജര്‍ രവിയുടെ ഏറ്റവും പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍. മോഹന്‍ ലാല്‍ നായകനായ 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഒരു പ്രണയചിത്രമായിരിക്കും ഇതെന്ന് മേജര്‍ രവി വ്യക്തമാക്കി കഴിഞ്ഞു. ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രമാണിത്.

പ്രണയത്തിന് വേണ്ടി എന്തും ചെയ്യാമെന്ന മാനസികാവസ്ഥ ഉള്ളത് കൊണ്ടാണ് ഇതുമായി മുന്നോട്ട് പോകുന്നതെന്നും മേജര്‍ രവി വ്യക്തമാക്കി. മേജര്‍ രവി ചിത്രമായ പിക്കറ്റ് 43 യുടെ ക്യാമറാമാനായിരുന്ന ജോമോന്‍ ടി ജോണാണ് ഈ ചിത്രത്തിന്റെയും ക്യാമറാമാന്‍. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top