സര്‍ക്കാറിന്റെ ഭൂമിദാനം പരിശോധിക്കാന്‍ റവന്യൂ ഓഡിറ്റ് വരുന്നു

സര്‍ക്കാര്‍ പലപ്പോഴായി സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി സൗജന്യമായി നല്‍കിയ ഭൂമിയുടെ വിനയോഗം സംബന്ധിച്ച് ഓഡിറ്റ് നടത്താന്‍ തീരുമാനം. സൗജന്യമായി ലഭിച്ച ഇത്തരം ഭൂമി പലരും മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു എന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ ഓഡിറ്റുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നത്.
വിദ്യാഭ്യാസ വ്യാവസായിക ആവശ്യം മുന്‍നിറുത്തി മുന്‍ാകാലത്ത് നടത്തിയ എല്ലാ ഭൂമിദാനങ്ങളുടെയും വിനിയോഗമാണ് പരിശോധിക്കുക. പൊതുഭൂമി കണ്ടെത്താനാകാത്ത സര്‍ക്കാര്‍ ഭൂമി കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം സൗജന്യ ഭൂമി പലരും സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയാണ്. ഇങ്ങനെയുള്ള ഭൂമി വില്‍ക്കാന്‍ ശ്രമം നടക്കുന്നതായും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top