ധ്രുവനച്ചത്തിരത്തിൽ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി ജോമോൻ ടി ജോൺ

jomo about reason behind stepping back from dhruvanachathiram

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തിൽ നിന്ന് ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ പിൻമാറിയ വാർത്ത സിനിമാ ലോകത്ത് വൻ ചർച്ചാവിഷയമായിരുന്നു. എന്നാൽ പിൻമാറാനുള്ള കാരണം ജോമോൻ വ്യക്തമാക്കിയിരുന്നില്ല.

ഇന്നാണ് താൻ ധ്രുവനച്ചത്തിരത്തിൽ നിന്നും പിന്മാറാനുള്ള കാരണം ജോമോൻ വ്യക്തമാക്കുന്നത്.

രോഹിത് ഷെട്ടി, അജയ് ദേവ്ഗൺ, പരിനീതി ചോപ്ര എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ഗോൽമാൽ എന്ന ചിത്രം താൻ ആദ്യമേ ഏറ്റുപോയത് കൊണ്ടാണ് ധ്രുവനച്ചത്തിരത്തിൽ നിന്നും പിന്മാറുന്നതെന്ന് ജോമോൺ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജോമോൻ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ജോമന് പകരം സന്താനകൃഷ്ണനാണ് ധ്രുവനച്ചത്തിരത്തിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്.

jomo about reason behind stepping back from dhruvanachathiram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top