പാറമ്പുഴ കൂട്ടക്കൊല; പ്രതി കുറ്റക്കാരനെന്ന് കോടതി

parambuzha

പാറമ്പുഴ കൂട്ടക്കൊലക്കേസിൽ പ്രതി നരേന്ദ്രകുമാർ കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷാ വിധി നാളെ കോട്ടയം പ്രിൻസിപ്പൽ ജില്ലാ കോടതി പ്രഖ്യാപിക്കും. കേസ് മാർച്ച് 6ന് വിധി പറയാനിരിക്കെ തെളിവുകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കണമെന്ന പ്രിൻസിപ്പൽ ജില്ലാ കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്.

ഇന്ന് കോടതിയിൽ ഹാജരായ പ്രതിയോട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഭാര്യയും മക്കളുമുള്ള കുടുംബത്തിൻറെ ഏക ആശ്രയം താനാണെന്നും പരമാവധി ശിക്ഷ ഇളവ് ചെയ്തുതരണമെന്നും നരേന്ദ്രകുമാർ കോടതിയോട് അഭ്യർഥിച്ചു. തുടർന്ന് ശിക്ഷ നാളെ പ്രഖ്യാപിക്കുമെന്ന് ജഡ്ജി ശാന്തകുമാരി അറിയിച്ചു.

പാറമ്പുഴ മൂലേപ്പറമ്പിൽ ലാലസൻ (71), ഭാര്യ പ്രസന്ന കുമാരി (62), മകൻ പ്രവീൺലാൽ (28) എന്നിവരെ 2015 മെയ് 16ന് രാത്രി 12ന് കൊലപ്പെടുത്തിയെന്നതാണ് കേസ്. ലാലസന്റെ അലക്കു കമ്പനിയിൽ തൊഴിലാളിയായിരുന്നു ഫിറോസാബാദ് സ്വദേശിയായ നരേന്ദ്ര കുമാർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top