ഗോവയില്‍ അവധിക്കാലം ആസ്വദിക്കാന്‍ പോയ ബ്രിട്ടീഷ് യുവതി കൊല്ലപ്പെട്ട നിലയില്‍

ഗോവയില്‍ അവധിക്കാലം ആസ്വദിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ  മാനഭംഗത്തിനിരയായി മരിച്ച നിലയില്‍ കാണപ്പെട്ടു.  ഇരുപത്തിയെട്ടുകാരിയായ ഡാനിയേല മക്ലൗഗിന്‍ എന്ന യുവതിയുടെ മൃതദേഹമാണ് പൂര്‍ണനഗ്നമായി ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ താമസിച്ച റിസോര്‍ട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ദക്ഷിണഗോവയില്‍ ഹോളി ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷമാണ് ഡാനിയേല കൊല്ലപ്പെട്ടിരിക്കുന്നത്.

ഡാനിയേലയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ട്. വികാസ് ഭഗത് എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.ലിവര്‍പൂള്‍ സ്വദേശിയാണ് ഡാനിയേല എന്നാണു റിപ്പോര്‍ട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top