Advertisement

സാറാ നൈനാന്റെ തോക്ക് ജർമ്മനോ, സ്വിസ്സോ ?

March 15, 2017
Google News 4 minutes Read

ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്തെ ട്രയിലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ട്രയിലറിൽ മമ്മൂട്ടിയുടെ കഥാപാത്രമായ ഡേവിഡ് നൈനാനെ കുറിച്ച് മകൾ സാറാ നൈനാൻ കൂട്ടുകാരോട് വിവരിക്കുകയാണ്. ഇതിനെ കളിയാക്കി ട്രോളുകളും നിറയുന്നുണ്ട്. ഒപ്പം ട്രയിലറിനെ പലതരത്തിൽ വിമർശിച്ചും അനുകൂലിച്ചും ആരാധകരും സിനിമാ പ്രേമികളും രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടയിലാണ് ട്രയിലറിൽ സാറാ നൈനാൻ ഉപയോഗിക്കുന്ന തോക്കിനെ കുറിച്ച് കൗതുകകരമായ വിശദീകരണവുമായി മിനു പോളിൻ എന്ന സംരംഭക രംഗത്തെത്തിയിരിക്കുന്നത്. ട്രയിലറിൽ മുഴുവൻ സമയവും സാറ കയ്യിൽ വയ്ക്കുകയും “walther ppq സ്വിസ് മെയിഡ്, u wanna try” എന്ന ചോദ്യത്തോടെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന പിസ്റ്റളിന്റെ ചരിത്രവും കൗതുകവും തേടി പോകുകയാണ് മിനു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

Minu Pauline‘Walther’ എന്ന ബ്രാൻഡ് ആദ്യം ശ്രദ്ധിക്കുന്നത് അവരുടെ Co2 പിസ്റ്റൽസ് ഉപയോഗിക്കാൻ ലൈസൻസ് വേണ്ട എന്നതിനാലാണ് പിന്നെ ഇവരുടെ Co2 പിസ്റ്റൽസ് ആണ് പിയേഴ്സ് ബ്രോസ്നൻ ജെയിംസ് ബോണ്ട് ആയി വരുന്ന മിക്ക ചിത്രങ്ങളിലും അദ്ദേഹം ഉപയോഗിച്ചിരുന്നത്, ഒമേഗയും അത്തരത്തിൽ ഇഷ്ടമുള്ള ബ്രാൻഡ് ആണ്.

അത് കൊണ്ട് തന്നെയാണ് ഗ്രേറ്റ്ഫാദർ ടീസറിൽ ആ കൊച്ചു ഒരു റിവോൾവർ ചൂണ്ടി “walther ppq സ്വിസ് മെയിഡ്, u wanna try” എന്ന് പറഞ്ഞപ്പോൾ അതൊന്നു അറിയണമല്ലോന്ന് തോന്നിയത്.

Walther ഒരു ജർമൻ ബ്രാൻഡ് ആണ് സ്വിസ്സർലാൻഡിനും ജർമനിക്കും ഒരൊറ്റ ഷെങ്കൻ വിസ മതിയെങ്കിലും രണ്ടും രണ്ടു സ്ഥലമാണ്, കൊച്ചിന്റെ കയ്യിലിരിക്കുന്നതു ആറു തവണ മാത്രം വെടി വയ്ക്കാൻ കഴിയുന്ന അമേരിക്കൻ കൗ ബോയ് സിനിമകളിൽ സ്ഥിരം കാണുന്ന ‘റിവോൾവർ’ ആണ് എന്നാൽ walther ppq ‘പിസ്റ്റൾ’ ആണ് ഇതിന്റെ മാഗസിൻ കപ്പാസിറ്റി 15 എണ്ണമാണ് (15 വെടി back to back)

റിവോൾവർ കാണാൻ ഭംഗി ഉണ്ടെങ്കിലും കാലഹരണപ്പെട്ട ടെക്നോളജി ആണ്, ഉപയോഗിക്കാനും പാടാണ് (കൂടുതൽ ശക്തി വേണം) walther ppq ഉപയോഗിക്കാൻ വളരെ എളുപ്പമാണ് ആക്കുറസിയും റെയ്ഞ്ചും റിവോൾവറുകളെ അപേക്ഷിച്ചു മികച്ചതാണ്

എന്റൊരു വീക്ഷണ കോണകത്തിൽ ഗ്രേറ്റ് ഫാദർൽ കാണിക്കുന്ന റിവോൾവർ ഒരു 30 വർഷമൊക്കെ പഴക്കമുള്ള smith and wesson അല്ലെങ്കിൽ Ruger (Sturm, Ruger & Co) ആയിരിക്കും രണ്ടും us മെയിഡ് ആണ് സ്വിസ് അല്ലാ..

മികച്ച തോക്കുകളെല്ലാം ജർമൻ അല്ലെങ്കിൽ US മെയിഡ് ആണെന്നിരിക്കെ സംവിധായകൻ എന്തിനു ഇത്തരം ഒരു കള്ളം പറഞ്ഞു എന്ന് എത്ര ആലോചിച്ചിട്ട് മനസിലാകുന്നില്ല.

വാൽ- ഇതൊരു കുറ്റപ്പെടുത്തൽ പോസ്റ്റായി കാണണ്ടാ വെറുതെ തോക്കുകളെക്കുറിച്ചറിയാൻ രണ്ടു മിനിറ്റ് ചിലവഴിച്ചതായി കണ്ടാൽ മതി, പോസ്റ്റിന്റെ ക്രെഡിറ്റ് സ്ഥിരമായി കൊച്ചിൻ ആർമ്മറീസിന് മുൻപിൽ പോയി കൊതി നോക്കി നിൽക്കുന്ന എന്റെ കെട്ടിയോനും, പിന്നെ റിയൽ ഗൺസ് പേജിനും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here