ഓര്‍മ്മയുണ്ടോ ഈ നടിയെ?

ആരണ്യകം സിനിമയിലെ ഈ കണ്ണുകളെ ആരാണ് മറക്കുക. ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ച ആ അമ്മിണി തന്നെയാണ് ഇത്. മുപ്പത് വര്‍ഷങ്ങള്‍ ആ മുഖത്ത് വരുത്തിയ മാറ്റങ്ങളാണീ കാണുന്നത്. എംടിയും പ്രമുഖ സംവിധായകന്‍ ഹരിഹരനും ഒന്നിച്ച ചിത്രമായ ‘ആരണ്യകത്തിലൂടെയായിരുന്നു ശ്രദ്ധിക്കപ്പെട്ട സലീമ എന്ന നടി മലയാള സിനിമയിലേക്കുള്ള തിരിച്ച് വരവിന് ഒരുങ്ങുകയാണ്. നടന്‍ വിനീതിനോടാണ് ആ മടങ്ങിവരവെന്ന ആഗ്രഹം സലീമ പങ്കുവച്ചിരിക്കുന്നത്.
ആരണ്യകവും, നഖക്ഷതങ്ങളുമാണ് ഈ നടിയെ കുറിച്ച് ആദ്യം മനസില്‍ ഓടിയെത്തുന്ന ചിത്രങ്ങള്‍ ,എന്നാല്‍ ഞാൻ പിറന്ന നാട്ടിൽ, ഭഗവാൻ തുടങ്ങിയ ചിത്രങ്ങളിലും സലീമ അഭിനയിച്ചുവെങ്കിലും പിന്നീട് ഇറങ്ങിയ ആരണ്യകം എന്ന ചിത്രത്തിലൂടെയാണ് സലീമ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ഈ നടിയെവിടെയാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു.അതിനിടെയിലാണ് മലയാള സിനിമയിൽ സജീവമാകാൻ താത്പര്യമുണ്ടെന്നും കേരളത്തിൽ താമസിക്കണമെന്നും സലീമ വെളിപ്പെടുത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here