Advertisement

3000 കോടിയിൽ പരം വില മതിക്കുന്ന രത്‌നം കുഴിച്ചെടുത്ത് ഇമ്മാനുവൽ !

March 17, 2017
1 minute Read
pastor undermines diamond worth 3000 crore

പാസ്റ്റർക്ക് മുന്നിൽ ഭാഗ്യദേവത പ്രത്യക്ഷപ്പെട്ടത് 706 കാരറ്റ് രത്‌നത്തിന്റെ രൂപത്തിൽ! ആഫ്രിക്കൻ രാജ്യമായ സിറാ ലിയോണിൽ സ്വന്തമായി ഖനനം നടത്തുന്ന പാസ്റ്റർക്കാണ് അപ്രതീക്ഷിത ഭാഗ്യം കൈവന്നത്.

ഇമ്മാനുവൽ മൊമോ പാസ്റ്ററാണ് ലോകത്തിലെ ഏറ്റവും വലിയ 10 രത്‌നക്കല്ലുകളിൽ ഒന്ന് സ്വന്തമാക്കിയത്. 25 കാരറ്റ് രത്‌നത്തിന് 103 കോടി രൂപ മുതലാണ് മതിപ്പുവില. ഇതിന്റെ 30 ഇരട്ടിയോളം വരും ഇപ്പോൾ ലഭിച്ചതിന്റെ വില. അതായത് ഏകദേശം 3000 കോടിയിലേറെ രൂപ.

രത്‌നങ്ങളാൽ സമ്പുഷ്ടമായ കോനോ മേഖലയിലാണ് അംഗീകൃത ലൈസൻസോടെ ഇദ്ദേഹം ഖനനം നടത്തുന്നത്. ബാങ്ക് ലോക്കറിലേക്ക് മാറ്റുന്നതിനു മുമ്പ് പ്രസിഡന്റിന് മുന്നിൽ ഇമ്മാനുവൽ രത്‌നം അവതരിപ്പിച്ചു. രാജ്യത്തിനു പുറത്തേക്ക് പോകാതെ ഈ അമൂല്യവസ്തുവിനെ സംരക്ഷിച്ചതിന് പ്രസിഡന്റ് അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

രത്‌നത്തിന്റെ മൂല്യം നിർണയിക്കുന്നതും തുടർന്ന് കയറ്റുമതിക്കുള്ള അനുവാദം നൽകുന്നതുമെല്ലാം സർക്കാരാണ്. നടപടികൾക്കു ശേഷം രത്‌നം ലേലത്തിന് വയ്ക്കും. 2015ൽ ബോട്ട്‌സ്വാനയിൽ 1111 കാരറ്റിന്റെ രത്‌നം സിറാ ലിയോണിൽ കുഴിച്ചെടുത്തിരുന്നു.

pastor undermines diamond worth 3000 crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top