കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചയില്‍ മിന്നി മോഹന്‍ലാല്‍

ഫ്ളവേഴ്സ് ഗള്‍ഫ് ഫിലിം അവാര്‍ഡ്സില്‍ മോഹന്‍ലാലിന്റെ പഞ്ച് കഥാപാത്രങ്ങളുടെ പഞ്ച് ഡയലോഗുകള്‍ വീണ്ടും മുഴങ്ങിയപ്പോള്‍ മുഴങ്ങിയ ആരവം മതിയായിരുന്നു ഇന്നും മോഹന്‍ ലാലിനോട് പ്രേക്ഷകര്‍ കാത്തുവച്ചിരിക്കുന്ന സ്നേഹത്തിന്റെ താളം അറിയാന്‍.
പുതിയ ചിത്രം വില്ലന്റെ ഗെറ്റപ്പിലായിരുന്നു മികച്ച നടനുള്ള അവാര്‍ഡ് വാങ്ങാന്‍ മോഹന്‍ലാല്‍ ദുബായ് ആര്‍മ്ഡ് പോലീസ് ക്ലബിലെത്തിയത്. പാലക്കാട്ടെ ആയുര്‍വേദ ചികിത്സയ്ക്ക് ശേഷം മോഹന്‍ലാല്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഷോ ആയിരുന്നു ഫ്ളവേഴ്സ് ഫിലിം അവാര്‍ഡ്സ്. പുലിമുരുകന്റെ വിജയാഘോഷ ചടങ്ങായിരുന്നു ആദ്യ ഷോ. ചികിത്സ നല്കിയ മാറ്റം ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. ശരീരം അല്പം മെലിഞ്ഞു. മുഖത്ത് വീണ്ടും യുവാവിന്റെ തുടിപ്പ്. ഒപ്പം ജില്ല സിനിമയിലെ മേക്ക് ഓവറിലെ ആ മാസ് താടിയും.
അവതാരകനായ ജയറാം ഓരോ സിനിമയിലേയും ഡയലോഗ് പറയുമ്പോഴും സിനിമയില്‍ കണ്ട അത് മോഡുലേഷനില്‍ മോഹന്‍ ലാല്‍ അത് പൂര്‍ത്തിയാക്കി. വലിയ ആരവത്തോടെ ജനം അത് സ്വീകരിക്കുകയും ചെയ്തു. പുരസ്കാര ദാനത്തോടൊപ്പം സിനിമാ താരങ്ങളുടെ കലാപരിപാടികളും അരങ്ങേറി. പരിപാടി ഇന്ന് 6.30മുതല്‍ ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here