ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും ഇളയരാജയുടെ വക്കീൽ നോട്ടീസ്

SPB WITH ILAYARAJA

ഗായകരായ ചിത്രയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും സംഗീത സംവിധായ കൻ ഇളയരാജയുടെ വക്കീൽ നോട്ടീസ്. താൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ അനുമതിയില്ലാതെ സംഗീത വേദികളിൽ ആലപിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കും വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

പകർപ്പവകാശ നിയമത്തെിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് എസ് പി ബി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പറഞ്ഞു. പകർപ്പാവകാശം ലംഘിച്ചതിനാൽ തങ്ങൾ വലിയ തുക അടയ്‌ക്കേണ്ടിവരുമെന്നാണ് നോട്ടീസിലുള്ളതെന്ന് എസ് പി ബി.

തന്റെ മകൻ ചരൺ രൂപകൽപ്പന ചെയ്ത എസ്.പി.ബി 50 എന്ന പരിപാടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ സംഗീത സദസ്സുകൾ നടത്തികൊണ്ടിരിക്കുകയാണിപ്പോൾ. അതിനിടയിലാണ് വക്കീൽ നോട്ടീസ് ലഭിക്കുന്നത്. തനിക്കും ചിത്രയ്ക്കും ചരണിനും പരിപാടികളുടെ സംഘാടകർക്കുമെതിരെയാണ് നോട്ടീസ്.

പകർപ്പാവകാശത്തിനെക്കുറിച്ച് ബോധവാനായിരുന്നില്ലെങ്കിലും നിയമം അനുസരിക്കാൻ ബാധ്യസ്ഥനാണ്. അതിനാൽ ഇനി വരുന്ന സംഗീത സദസ്സുകളിൽ ഇളയരാജയുടെ ഗാനങ്ങൾ ആലപിക്കാൻ നിയമ തടസ്സങ്ങളുണ്ടെന്നും എസ് പി ബി ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top