എറണാകുളം ജില്ലയിൽ സ്മാര്‍ട്ട് കാര്‍ഡ് വിതരണം ആരംഭിച്ചു

smart card distribution began in ekm

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കാര്‍ഡ് വിതരണം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളിലെ പുതുക്കല്‍ കേന്ദ്രങ്ങള്‍ വഴി ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള കാര്‍ഡുകള്‍ പുതുക്കാം.

ജില്ലയില്‍ നിലവില്‍ 198853 കുടുംബങ്ങള്‍ക്കാണ് കാര്‍ഡുള്ളത്. പുതുതായി 23012 കുടുംബങ്ങള്‍ക്ക് കുടുംബഫോട്ടോ നല്‍കി കാര്‍ഡുകള്‍ കൈപ്പറ്റാം. ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം കുടുംബത്തിലെ അഞ്ചുപേര്‍ക്ക് 30,000 രൂപയുടെ ചികിത്‌സയും 70,000 രൂപയുടെ അധിക ചികിത്‌സയും ലഭിക്കും.

കൂടാതെ ഈവര്‍ഷം മുതല്‍ കുടുംബത്തിലെ 60 വയസിനു മുകളിലുള്ള അംഗങ്ങള്‍ക്ക് 30,000 രൂപയുടെ അധിക ചികിത്സ കൂടി ലഭിക്കും. 30 രൂപ രജിസ്‌ട്രേഷന്‍ ഫീസ്, റേഷന്‍കാര്‍ഡ്, 2016ലെ ഇന്‍ഷറ്വന്‍സ് കാര്‍ഡ് എന്നിവയാണ് ഗുണഭോക്താക്കള്‍ ഹാജരാക്കേണ്ടത്.

smart card distribution began in ekm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top