Advertisement

ലോകത്തെ ഞെട്ടിച്ച് ബ്രിട്ടീഷ് പാർലമെന്റിനു പുറത്ത് വെടിവെപ്പ് / ചിത്രങ്ങൾ

March 22, 2017
2 minutes Read

ബ്രിട്ടീഷ് പാർലമെന്റിനു പുറത്ത് വെടിവെപ്പ്. പാർലമെന്റ് മന്ദിരത്തിനു സമീപമുള്ള വെസ്റ്റ് മിനിസ്റ്റർ പാലത്തിലായിരുന്നു അക്രമി ആക്രമണം നടത്തിയത്. വെടിവെപ്പിനു മുമ്പ് കാൽനട യാത്രക്കാർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയെന്നും റിപ്പോർട്ടുണ്ട്. ആളുകളെ കുത്തിപ്പരിക്കേൽപ്പിച്ചതായും പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

 

വെടിവെപ്പിനെ തുടർന്ന് പൊതുസഭ നിർത്തിവെച്ച സ്പീക്കർ അംഗങ്ങളോട് ചേംബറിൽ തുടരാൻ നിർദ്ദേശിച്ചു. പാർലമെന്റിനു പുറത്ത് ആയുധധാരികളെ കണ്ടതായി പാർലമെൻറിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ ഒരു ഡസൻ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റോയിറ്റേഴ്സ് ഫോട്ടോഗ്രാഫർ പറഞ്ഞു.

 

 

At least one dead after car mows down pedestrians on Westminster Bridge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top