വൈദ്യുത കമ്പിയിൽ ചവിട്ടി യുവതിയും കൈ കുഞ്ഞും ഷോക്കേറ്റ് മരിച്ചു

പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടി യുവതിക്കും ഒമ്പത് മാസം പ്രായമുള്ള മകൾക്കും ദാരുണാന്ത്യം. ബംഗളൂരു സ്വദേശിനിയായ യുവതിയും കുഞ്ഞുമാണ് ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാവിലെ 6 മണിയോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് വീട്ടിലേക്ക് ബെംഗളൂരുവിലെ മടങ്ങുമ്പോഴായിരുന്നു 23 കാരി സൗന്ദര്യയും മകൾ സുവിക്സ്ലിയയും. വൈറ്റ്ഫീൽഡ് ഏരിയയിൽ റോഡരികിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അറിയാതെ ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാൽ യുവതിക്ക് വൈദ്യുതി കമ്പി കാണാൻ കഴിഞ്ഞില്ലെന്നാണ് നിഗമനം.
ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കടുഗോഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Story Highlights: Woman 9-Month-Old Daughter Killed After Stepping On Live Wire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here