ധർമസ്ഥല വെളിപ്പെടുത്തൽ; മണ്ണ് മാറ്റിയുള്ള പരിശോധന താത്കാലികമായി നിർത്തുന്നു

മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കർണാടക ധർമസ്ഥലയിൽ നടത്തിവരുന്ന പരിശോധന താത്കാലികമായി നിർത്തുന്നു.മണ്ണ് മാറ്റിയുള്ള പരിശോധന ഫൊറെൻസിക് റിപ്പോർട്ട് വരുന്നത് വരെ നിർത്തിവയ്ക്കുന്നതായി കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയിൽ പറഞ്ഞു
അതേസമയം ധർമസ്ഥലയിൽ മലയാളിപെൺകുട്ടിയുടെ മൃതദേഹം മറവ് ചെയ്തിട്ടുള്ളതായി മുൻശുചീകരണതൊഴിലാളി വെളിപ്പെടുത്തിയിരുന്നു.മൃതദേഹം കുഴിച്ചിട്ടിടത്ത് പാറകൾകൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ പരിശോധനയിൽ അസ്ഥികൾ കണ്ടെത്താനായില്ല. ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് തെരച്ചിലിനെ ബാധിക്കുന്നതെന്നും തന്റെ വെളിപ്പെടുത്തൽ ശരിരാണെന്ന് തെളിയുമെന്നും ഇയാൾ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഭൂപ്രകൃതിയിലുണ്ടായ വലിയ മാറ്റം തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. താൻ ചെയ് തെറ്റ് തിരിച്ചറിഞ്ഞാണ് മടങ്ങി വന്ന് അന്വേഷണം ആവശ്യപ്പെട്ടത്. തന്റെ ഓർമയിൽ നിന്നാണ് ഓരോ സ്ഥലവും കാട്ടിക്കൊടുക്കുന്നത്. വിമർശകർ ക്ഷമയോടെ കാത്തിരിക്കണമെന്നും തന്റെ ആരോപണങ്ങൾ ശരിയാണെന്ന് തെളിയുമെന്ന് സാക്ഷി പറഞ്ഞു. തനിക്കെതിരെ ഉയർന്ന രാഷ്ട്രീയനേതാക്കളുടെ വിമർശനങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല.
Story Highlights : Dharmasthala revelation; soil excavation temporarily halted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here