ഹരിയാനയിൽ ഇറച്ചിക്കടകൾ അടച്ചിടാൻ ശിവസേനയുടെ നോട്ടീസ്

നവരാത്രിയോടനുബന്ധിച്ച് ഇറച്ചിക്കടകൾ തുറക്കരുതെന്ന് ഹരിയാനയിലെ ഗുഡ്ഗാവിൽ ശിവസേനയുടെ നോട്ടീസ്. ഇറച്ചി കടകളും കെഎഫ്‌സി അടക്കമുള്ള വിൽപനശാലകളും 9 ദിവസത്തേക്ക് തുറക്കരുതെന്നാണ് നോട്ടീസ്.
നവരാത്രികഴിഞ്ഞാൽ എല്ലാ ചൊവ്വാഴ്ചകളിലും കടകൾ തുറക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഗുഡ്ഗാവിലെ 500 ഓളം ഇറച്ചിക്കടകൾക്ക് നോട്ടീസ് ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചില പ്രദേശങ്ങളിലെ കടകൾ നിർബന്ധമായി അടപ്പിച്ചിട്ടുമുണ്ട്.
എല്ലാ നവരാത്രി ദിവസങ്ങളിലും ഇറച്ചിക്കടകൾ അടയ്ക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ നവരാത്രിയ്ക്ക് ചില കടകൾ തുറന്നിരുന്നതിനാലാണ് ഇത്തവണ നോട്ടീസ,് നൽകിയതെന്ന് ശിവസേന വക്താവ് ഋതു രാജ് വ്യക്തമാക്കി. 50 പേരടങ്ങുന്ന സംഘമാണ് കടകളിലെത്തി നോട്ടീസ് നൽകിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here