ബിയോണ്ട് ബോര്‍ഡേഴ്സില്‍ മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും!!

മേജര്‍ രവിയുടെ ബിയോണ്ട് ബോര്‍ഡേഴ്സ് ചിത്രത്തില്‍ മോഹന്‍ലാലിനോപ്പം മമ്മൂട്ടിയും. അഭിനയിച്ചല്ല, മറിച്ച് ശബ്ദം കൊണ്ടാണ്മമ്മൂട്ടി ബിയോണ്ട് ദ ബോര്‍ഡേഴ്സിന്റെ ഭാഗമാകുന്നത്.  ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളില്‍ വോയ്സ് ഓവറിലൂടെ മമ്മൂട്ടിയും ചിത്രത്തിലെത്തും.

മോഹന്‍ലാല്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മേജര്‍ രവിയുടെ മിഷന്‍ 90 ഡേയ്സില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഏപ്രില്‍ ഏഴിനാണ് ബിയോണ്ട് ദ ബോര്‍ഡേഴ്സ് തീയറ്ററുകളില്‍ എത്തുക.

1971 BB

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top