ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കാനുള്ള അവസാന തിയതി നാളെ; ഇതുവരെ എടുത്തത് 5 കോടി പേർ

jio prime membership last date tomorrow reliance jio launches new 4g phone this month

രാജ്യത്താകമാനം ഇതുവരെ 5 കോടി ആളുകൾ പ്രൈം മെമ്പർഷിപ്പ് എടുത്തതായി റിലയൻസ് ജിയോ. മാർച്ച് 31ന് പ്രൈം മെമ്പർഷിപ്പ് എടുക്കാനുള്ള കാലാവധി അവസാനിക്കും. കാലവധി റിലയൻസ് നീട്ടി നൽകില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രതീക്ഷിച്ചതിലും 50 ശതമാനത്തിലധികം ആളുകൾ ജിയോയുടെ പ്രൈം മെമ്പർഷിപ്പ് എടുത്തിട്ടുണ്ടെന്ന് റിലയൻസിെൻറ പ്രതിനിധി അറിയിച്ചു.

പ്രൈം മെമ്പർഷിപ്പ് എടുത്തവർക്ക് 149 രൂപ മുതലുള്ള വിവിധ പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. എല്ല പ്ലാനുകൾക്കൊപ്പവും സൗജന്യ കോളുകളും എസ്.എം.എസുകളും നൽകുന്നുണ്ട്. ഡാറ്റയുടെ അളവിൽ മാത്രമേ വ്യത്യാസമുള്ളു.

ആദ്യം ഡിസംബർ വരെയായിരുന്ന ഓഫർ ഹാപ്പി ന്യൂ ഇയർ ഓഫർ എന്ന പേരിൽ മാർച്ചിലേക്ക് നീട്ടുകയായിരുന്നു. 2017 മാർച്ച് 30 വരെയാണ് വെൽക്കം ഓഫർ നീട്ടിയത്. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്.സെപ്തംബർ അഞ്ചിനാണ് ജിയോ ഇന്ത്യയിൽ അവതരിപ്പിച്ചത്. അഞ്ച് കോടിയിലധികം വരിക്കാരാണ് ജിയോയ്ക്ക് ഇന്ത്യയിലുള്ളത്.

jio prime membership last date tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top