കൊട്ടിയൂർ പീഡനം; രണ്ട് പ്രതികൾകൂടി കീഴടങ്ങി

കൊട്ടിയൂർ പീഡനക്കേസിലെ പ്രതികളായ രണ്ട് കന്യാസ്ത്രീകൾ കൂടി കീഴടങ്ങി. ആറാം പ്രതി വയനാട് തോണിച്ചാൽ ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ ലിസ്മരിയ, ഏഴാം പ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോൺവെന്റിലെ സിസ്റ്റർ അനീറ്റ എന്ിവരാണ് ഇന്ന രാവിലെ പേരാവൂർ സർക്കിൾ ഇൻസ്‌പെക്ടർ എൻ സുനിൽ കുമാർ മുമ്പാകെ കീഴടങ്ങിയത്.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ നവജാത ശിശുവിനെ ആശുപത്രിയിൽനിന്ന് അനാഥാലയത്തിലേക്ക് കടത്താൻ മുഖ്യപ്രതിയെ സഹായിച്ചുവെന്നതും തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നുവെന്നുമാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. കേസിലെ രണ്ടാംപ്രതി തങ്കമ്മ നെല്ലിാനിയുടെ മകളാണ് സിസ്റ്റർ ലിസ്മരിയ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here