ടേക്ക് ഓഫ് എന്നത് വെറും സിനിമയല്ല; മറീന ജോസ് ഉൾപ്പെടുന്ന 45 നേഴ്‌സുമാരുടെ അതിജീവനത്തിന്റെ കഥയാണ്

ചുറ്റും വെടിയും, പുകയും നിറഞ്ഞ് , തീവ്രവാദികളുടെ ബന്ധനത്തിലകപ്പെട്ട 23 ദിവസങ്ങൾ. ഇറാഖിലെ 45 ഓളം മലയാളി നേഴ്‌സുമാർ ഇന്നും ഭീതിയോടെ ഓർക്കുന്ന ആ നാളുകളാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിൽ ശ്രദ്ധേയമായത് പാർവ്വതി കൈകാര്യം ചെയ്ത സമീറ എന്ന കഥാപാത്രമാണ്. ചിത്രം കണ്ടിറങ്ങിയവർ മനസ്സിൽ ചിന്തിച്ച് കാണും ഇത്രയൊക്കെ ഭീകരമായിരുന്നോ ആ അവസ്ഥയെന്ന്. എന്നാൽ ചിത്രത്തിൽ കണ്ടതിലും ഭീകരമായിരുന്നു തങ്ങളുടെ അവസ്ഥ എന്ന് യഥാർത്ഥ ജീവിതത്തിലെ സമീറ- മറീന ജോസഫ് പറയുന്നു.
ജൂൺ 13, 2014 ന്നെ തീയതി മറീനയും മറീന ഉൾപ്പെടുന്ന 45 നോഴ്‌സുമാർക്കും സമ്മാനിച്ചത് ഇന്നും ഞെട്ടിപ്പിക്കുന്ന ഓർമ്മകളാണ്.
അന്ന് മുതൽ ആയിരുന്നു അവരുടെ ഇറാക്ക് ലെ ദിവസങ്ങൾ എണ്ണപ്പെട്ടു തുടങ്ങിയത്. അവർ ജോലി ചെയ്തിരുന്ന തിക്രിത് ലെ ഹോസ്പിറ്റൽ ISIS തീവ്രവാദികൾ വളയുകയും, അവിടെ ക്യാമ്പ് ചെയ്യുകയും ചെയ്തു. ഹോസ്പിറ്റലിന് ചുറ്റിലും നിന്നും തുടർച്ചയായ വെടിയൊച്ചകൾ കേൾക്കാൻ തുടങ്ങി. ഏതാണ്ട് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന വെടിയൊച്ചകൾ. ഇന്നും ആ വെടിയൊച്ചകൾ തന്റെ കാതിൽ മുഴങ്ങുന്നുണ്ടെന്ന് മറീന പറയുന്നു.
മറീന ജോസ് ഉടൻ തന്നെ നാട്ടിലേക്കു വിളിക്കുകയും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി യെ വിവരം അറിയിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഗ്രൗണ്ട് ഫ്‌ളോർ അതിനോടകം തന്നെ തീവ്രവാദികൾ കൈയടക്കിയിരുന്നു. മറീനയും കൂടെയുള്ളവരും സെക്കന്റ് ഫ്‌ളോറിലെ ഡോർമെറ്ററിയിലേക്ക് ഒതുങ്ങി കുടേണ്ടിവന്നു. ഇടക്കിടെ ആയുധ ധാരികളായ തീവ്രവാദികൾ വന്നു നഴ്‌സുകളിൽ ആരെയെങ്കിലും കൂട്ടി മുറിവേറ്റ രോഗികൾക്ക് പരിചരണം നല്കാൻ ഗ്രൗണ്ട് ഫ്‌ലോറിൽ പോകുമായിരുന്നു .10 ദിനം കഴിഞ്ഞപ്പോൾ ഹോസ്പിറ്റിലലിൽ നിന്നും രോഗികൾ എല്ലാം ഒഴിഞ്ഞു പോയി .എന്നിട്ടും മറീനയുടെയും കൂട്ടുകാരുടെയും മോചനത്തിന് മാത്രം സാധ്യതാ തുറന്നില്ല .
ഇറാഖി സൈന്യം തിരിച്ചടിക്കുന്നു….
ഇറാഖി സേന തീവ്രവാദികൾക്കെതിരെ തിരിച്ചടിക്കാൻ ആരംഭിച്ചു. ഹെലികോപ്ടറുകളിൽ നിന്നും മിസൈലും എങ്ങും വെടിയൊച്ചകളും മാത്രം കണ്മുന്നിൽ .ഹോസ്പിറ്റലിന്റെ പല ഭാഗങ്ങളും ചിതറി തെറിച്ചു .പുറത്തു പാർക്ക് ചെയ്തിരുന്ന കാറുകളിൽ പലതും അഗ്‌നിക്കിരയായി .ശ്വാസം പോലും നേരെ വിടാൻ കഴിയാത്ത മണിക്കൂറുകൾ. കണ്മുന്നിൽ ജോലി ചെയ്തിരുന്ന ഹോസ്പിറ്റൽ നശിച്ചു നാമവശേഷമാകുന്നത് മറീനക്കും കൂട്ടർക്കും ഭയം നിറഞ്ഞ കണ്ണുകളാൽ കണ്ടു നിൽക്കേണ്ടി വന്നു. ഏതാണ്ട് 11 ദിവസത്തോളം ഇങ്ങനെ തന്നെ ആയിരുന്നു അവരുടെ ജീവിതം. കാതുതുളക്കുന്ന വെടിയൊച്ചകളും പുകമണവും ഒക്കെ കലർന്ന ദിനങ്ങൾ.
ഇതിനടയിൽ ആശ്രയമായത് ഇന്ത്യൻ അംബാസിഡർ അജയ് കുമാറാണ്. അജയ് കുമാറുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുന്നത് വഴി റെഡ്‌ക്രോസ്ൽ നിന്നും എംബസ്സിയിൽ നിന്നും സഹായങ്ങൾ ലഭിച്ചു. അപ്പോഴേക്കും പലരുടെയും ആരോഗ്യനില മോശമായിരുന്നു.
പ്രതീക്ഷയുടെ ആദ്യ കിരണങ്ങൾ….
ഏറെ ദിവസങ്ങൾക്ക് ശേഷം തീവ്രവാദികൾ നേഴ്‌സുമാരോട് നിങ്ങൾക് ഇവിടെ നിന്നും പോകാം എന്ന് പറഞ്ഞു. പുറത്തു പാർക്ക് ചെയ്തിരുന്ന റെഡ് ക്രോസ്സിന്റെ രണ്ടു ബസുകൾ തങ്ങൾക്കുള്ളതായിരിക്കുമെന്നു പ്രതീക്ഷിച്ച്, 46 ഡിഗ്രീ ചൂടിൽ അവശരും, ക്ഷീണിതരുമായ അവർ എംബസി യുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ആവണ്ടികൾ അവർക്ക് വേണ്ടി ഉള്ളതല്ല എന്ന് അറിയുന്നത്.
ഇരുപത്തി രണ്ടാം ദിവസം, തിക്രിത് ൽ നിന്നും അവരെ മൊസൂൾലേക്ക് മാറ്റുകയും അവിടെയെത്തി അവരെ ഓരോ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ ബാച്ചിന്റെ കൂട്ടത്തിലായിരുന്നു മറീന ജോസ്.യാത്രാമധ്യേ എംബസ്സിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞത്, തീവ്രവാദികളുടെ നീക്കങ്ങൾ മനസ്സിലാക്കാൻ എംബസ്സിക്കു കഴിഞ്ഞു.
ബസ് വഴിയാണ് മൊസൂളിലേക്ക് എത്തിച്ചേർന്നത്.ഇതിനിടെ നോർക്കയും അജയകുമാറും നിരന്തരം ഫോണിൽ ബന്ധപെടുന്നുണ്ടായിരുന്നു . മൊസ്യൂളിയ്ക്കുള്ള ബസിൽ തീവ്രവാദികൾ ഒപ്പമുണ്ടായിരുന്നു; അവരുടെ കൈയിൽ ആയുധങ്ങളും. മാസ്‌ക് ധരിച്ച ആയുധധാരിയായ ഡ്രൈവർ, അവരുടെ കൈയിൽ നിറയെ ഗ്രനേഡുകളും .ഇടക്കിടെ അവർ ഉറക്കെ ദേഷ്യപ്പെടുകയും മറ്റും ചെയ്തു . ഇത്രനാളും സഹിച്ചതൊക്കെ വെറുതെ ആകുമോ എന്ന് തോന്നിപോയ മണിക്കൂറുകൾ.
ഒടുവിൽ 8 മണിയോടെ മൊസൂളിൽ എത്തി. അവിടെ നിന്നും 10 ബാച്ചുകളായി ഒരു ഹാളിലേക്ക് .അന്ന് മുഴുവൻ അവിടെ തങ്ങേണ്ടി വന്നു .പ്രതീക്ഷകൾ അവസാനിച്ചു എന്ന തോന്നൽ ഉണ്ടായെങ്കിലും അന്ന് മറീന കേട്ട നല്ല വാക്കുകളിൽ ഒന്ന് വീട്ടിലേക്കു ഫോൺ വിളിച്ചപ്പോൾ അവരുടെ അനിയത്തിയുടെ മറുപടി ആയിരുന്നു ‘നിങ്ങളെ രക്ഷിക്കാൻ ഒരാൾ വരും’. ആ വാക്കുകൾ പ്രതീക്ഷയുടെ ഊർജം കൂട്ടി.
രക്ഷപ്പെടുന്നു….
ഇരുപത്തി മൂന്നാം ദിവസം, തീവ്രവാദികളുടെ നേതാവ് അവരെ കാണാൻ വരുന്നു. എല്ലാരോടും ഫുൾ സ്ലീവുള്ള വെള്ള കുപ്പായം ധരിക്കാനും മുഖവും പാദങ്ങളും മറക്കുവാനും അവർ ആവശ്യപ്പെട്ടു .3 ഗ്രൂപ്പുകളിലായി എല്ലാവരെയും ഇരുത്തി .ലീഡർ എത്തി അയാൾ ,അറബിയിൽ സംസാരിച്ചു തുടങ്ങി. ‘ലോകത്തു അനേകം നേഴ്‌സ്മാരുണ്ട്. അവർ ഞങ്ങളുടെ ജീവൻ രക്ഷിക്കാൻ ഇവിടെ പല തവണ വന്നിട്ടുണ്ട് .അതുകൊണ്ടു ഞങ്ങൾ നിങ്ങളുടെ ജീവൻ എടുക്കുന്നില്ല, നിങ്ങളെ വിട്ടയക്കാൻ പോകുന്നു’. തുടർന്ന് ഓരോരുത്തരെയും കൊണ്ട് ജീവന് അപകടം ഒന്നും സംഭവിച്ചിട്ടില്ല എന്ന് വീഡിയോ രേഖപ്പെടുത്തുകയും വിട്ടയക്കുകയും ചെയ്തു.
ജൂൺ 13 മുതൽ അരങ്ങേറിയ സംഭവവികാസങ്ങൾ പറയുമ്പോഴും, അവർ അനുഭവിച്ചതിന്റെ ഭീകരത പറഞ്ഞറിയിക്കാൻ വാക്കുകൾക്ക് കഴിയില്ല. നീണ്ട 23 ദിവസങ്ങൾക്ക് ശേഷം ജൂലൈ 5 നാണ് നേഴ്‌സുമാർ നാട്ടിൽ എത്തുന്നത്.
തിരിച്ചു നാട്ടിൽ എത്തിയപ്പോൾ അവർക്ക് ലഭിച്ചത് നഷ്ടപ്പെടുമെന്ന് വിചാരിച്ച ഒരു ജീവിതം മാത്രമല്ല, എന്തും നേരിടാനുള്ള മനക്കരുത്തും, പ്രതീക്ഷ കൈവിടാതൈ പിടിച്ചു നിന്നാൽ ദൈവം നമുക്ക് മുന്നിൽ ഒരു വാതിൽ തുറക്കുമെന്ന വിശ്വാസവും കൂടിയാണ്.
take off inspired from real life story of marina jose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here