ജേക്കബ് തോമസിനെ മാറ്റി; പകരം ബെഹ്‌റ

jacob-thomas

വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റി. പകരം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അധിക ചുമതല. ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഇന്ന് തന്നെ ജേക്കബ് തോമസ് ചുമതല കൈമാറിയേക്കും. എന്തുകൊണ്ട് ജേക്കബ് തോമസിനെ മാറ്റുന്നില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദ് വാക്കാൽ ചോദിച്ചിരുന്നു.

മുൻ മന്ത്രി ഇ.പി. ജയരാജൻ ഒന്നാം പ്രതിയായ ബന്ധുനിയമന കേസ്, ടി.പി. ദാസൻ ഉൾപ്പെട്ട സ്‌പോട്‌സ് ലോട്ടറി കേസ്, മുൻ ധനമന്ത്രി കെ എം മാണി ഉൾപ്പെട്ട അഴിമതി കേസുകൾ എന്നിവയിൽ ജേക്കബ് തോമസ് കടുത്ത നിലപാടെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top