റോഡിൽ പകലും ലൈറ്റിട്ട് ഇരുചക്രവാഹനങ്ങൾ കണ്ടോ; ഇത് നിയമമാണ്

ഇന്ന് മുതൽ റോഡിലൂടെ പകലും ലൈറ്റിട്ട് പോകുന്ന ഇരുചക്ര വാഹനങ്ങളെ കാണാം. കേന്ദ്രസർക്കാർ നടപ്പാക്കുന്ന പുതിയ നിയമം ഇന്ന് മുതൽ നിലവിൽ വന്നു. ഇതോടെ ഇരുചക്രവാഹനങ്ങൾ പകൽ ലൈറ്റ് തെളിയിച്ച് മാത്രമേ നിരത്തിലിറങ്ങാൻ പാടുള്ളൂ.

അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നിലവിൽ വരുന്നത്. രാജ്യത്ത് ബൈക്ക് അപകടങ്ങൾ കൂടുന്നതുകൊണ്ടാണ് ഇത്തരം നിയമങ്ങൾ പരീക്ഷിക്കാൻ സർക്കാർ ഒരുങ്ങുന്നത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് പ്രതിവർഷം വാഹനാപകടങ്ങളിൽ കൊല്ലപ്പെടുന്ന 1.4 ലക്ഷം പേരിൽ 32,524 പേരും ബൈക്ക് യാത്രികരാണ്.

ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങൾ പെരുകിയ സാഹചര്യത്തിൽ നിയന്ത്രണമാർഗ്ഗങ്ങൾ കണ്ടെത്താൻ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് ഈ നിയമം നിലവിൽ വരുന്നത്. 2003 മുതൽ യൂറോപ്യൻ രാജ്യങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഈ നിയമം നിലവിലുണ്ട്.

ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഓൺ സംവിധാനമാണ് ഇതിന് പിന്നിൽ. ഇരുചക്രവാഹനങ്ങളുടെ എഞ്ചിൻ ഓണാക്കി കഴിഞ്ഞാൽ ഒപ്പം വാഹനങ്ങളുടെ ഹെഡ് ലൈറ്റും തെളിയും. ലൈറ്റ് ഓഫ് ചെയ്യാനോ ഓൺചെയ്യാനോ സ്വിച്ച് ഇല്ല. എന്നാൽ വെളിച്ചത്തിന്റെ തീവ്രത കുറയ്ക്കാൻ കഴിയും. ഇതോടെ തിരക്കുള്ള റോഡുകളിൽ വലിയ വാഹനങ്ങൾക്ക് ഇപരുചക്രവാഹനങ്ങൾ പെട്ടന്ന് ശ്രദ്ധയിൽപ്പെടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top