വിമാനത്താവളത്തിൽ യുവതിയെ വസ്ത്രമഴിപ്പിച്ച് പരിശോധന നടത്താൻ ശ്രമം

ഇന്ത്യൻ യുവതിയെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വസ്ത്രമഴിച്ച് പരിശോധിക്കാൻ ശ്രമിച്ചെന്ന് ആരോപണം. ബംഗളൂരുവിൽ നിന്ന് ഐസ്ലാൻഡിലേക്ക് യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. ബംഗളൂരുവിലെ ആർകിടെക്റ്റായ ശ്രുതി ബാസപ്പ മാർച്ച് 29നാണ് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥർ പരിേശാധനകൾക്കായി വസ്ത്രമഴിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ശ്രുതി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ഇവർ അറിയിച്ചിരിക്കുന്നത്.
നിരവധി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ഇതാദ്യമാണെന്നും അവർ പറയുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരെ ഇത്തരം പരിശോധനകൾക്ക് വിധേയമാക്കാറില്ലെന്നും താൻ ഇന്ത്യക്കാരിയായത് കൊണ്ടാണ് ഈ പരിശോധനകൾക്ക് വിധേയമാകേണ്ടി വന്നതെന്നും അവർ ഫേസ്ബുക്കിൽ പോസ്റ്റിൽ വ്യക്തമാക്കുന്നു. ശ്രുതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സുഷമ സ്വരാജ് ജർമ്മനിയിെൽ ഇന്ത്യൻ കോൺസുലേറ്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
Indian Woman Told To Strip At Frankfurt Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here