‘രണ്ട് പല്ലിൻ്റെ പോടടപ്പിക്കാൻ ഇംഗ്ലണ്ടിൽ നിന്ന് വിമാനം പിടിച്ച് ആളുകൾ കേരളത്തിൽ വരുന്നുണ്ട്’; ആരോഗ്യമേഖലയെ പ്രശംസിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രകീർത്തിച്ച് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. രണ്ട് പല്ലിൻ്റെ പോടടപ്പിക്കാൻ ഇംഗ്ലണ്ടിൽ നിന്ന് വിമാനം പിടിച്ച് ആളുകൾ കേരളത്തിൽ വരുന്നുണ്ടെന്ന് മന്ത്രി. വിദേശ രാജ്യത്തെ ചികിത്സാ ചെലവ് നോക്കുകയാണെങ്കിൽ വിമാന ടിക്കറ്റും പിന്നെ മിച്ചവും വരുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. സൗദി അറേബ്യയിൽ വെച്ച് പൂച്ച മാന്തിയ തൻ്റെ ഒരു സുഹൃത്തിൻ്റെ കുട്ടിയുമായി ആ കുടുംബം വാക്സിനെടുക്കാൻ കേരളത്തിലാണ് വന്നതെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
വിദേശരാജ്യങ്ങളിൽ ചികിത്സ ലഭിക്കണമെങ്കിൽ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച് ഇപ്പോൾ ധാരാളം ചർച്ചകളാണ് നടക്കുന്നത്. എന്നാൽ നമ്മുടെ ആരോഗ്യ രംഗം മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യ രംഗത്തിന് പുറമെ വിദ്യാഭ്യാസ രംഗത്തെ കുറിച്ചും മന്ത്രി പറയുകയുണ്ടായി. കേരളത്തിൽ അങ്ങോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനം ഒരു വിദ്യാഭ്യാസ ഹബ്ബായി മാറി കഴിഞ്ഞു. കുട്ടികൾക്ക് ലോകത്ത് എവിടെ വേണമെങ്കിലും പോകാനുള്ള വിദ്യാഭ്യാസമാണ് നൽകുന്നത്. പണ്ടുള്ളതിനേക്കാൾ കൂടുതൽ പഠന സൗകര്യങ്ങളാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Highlights : Minister KN Balagopal praises the health sector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here