‘വീരവണക്ക’ത്തിലെ പോരാട്ട ഗീതം ഡോ. തിരുമാവളവൻ എം.പി. പ്രകാശനം ചെയ്തു

അനിൽ വി.നാഗേന്ദ്രൻ സംവിധാനം ചെയ്ത തമിഴ് ചിത്രം വീരവണക്കത്തിലെ രണ്ടാമത്തെ ഗാനം തമിഴ്നാട് വിടുതലൈ ചിരുത്തൈകൾ കക്ഷി നേതാവ് ഡോ. തൊൾ.തിരുമാവളവൻ എം.പി. ചെന്നൈയിൽ പ്രകാശനം ചെയ്തു. ചിത്രത്തിലെ പ്രധാന നടന്മാരിലൊരാളായ റിതേഷ് ഏറ്റുവാങ്ങി.
Read Also: സോഡ ബാബുവായി അൽഫോൺസ് പുത്രൻ ; ഷെയിൻ നിഗം ചിത്രം ‘ബൾട്ടി’ യിലെ ക്യാരക്ടർ ഗ്ലിംപ്സ് പുറത്ത്
” നുകത്തടിയൈ തോളിൽ സുമന്ത ഉഴൈപ്പാളികളേ…” എന്നു തുടങ്ങുന്ന ഗാനം പാടിയത് യാസിൻ നിസാറാണ്. നവീൻ ഭാരതിയുടെ വരികൾക്ക് ജെയിംസ് വസന്തനാണ് ഈണം നൽകിയിരിക്കുന്നത്.
ജാതിപരമായ ഉച്ചനീചത്വങ്ങളും അവകാശ നിഷേധങ്ങളും അനുഭവിച്ചിരുന്ന കീഴാള ജനതയുടെ പോരാട്ടത്തിൻ്റെ നേർചിത്രമാണ് ഈ ഗാനമെന്നും ചിത്രത്തിന് തമിഴ്നാട്ടിൽ വൻ സ്വീകാര്യത ലഭിക്കുമെന്നും ഡോ. തിരുമാവളവൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ അനിൽ വി.നാഗേന്ദ്രൻ, ഛായാഗ്രാഹകൻ ടി. കവിയരശ്, അസ്സോസിയേറ്റ് ഡയറക്ടർ രാംകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Story Highlights : The fight song from ‘Veeravanakkam’ was released by Dr. Thirumavalavan MP.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here