ഒരു മീൻ വറുത്തതിന് ആയിരം രൂപ ! കോട്ടയത്തെ ഹോട്ടൽ ബിൽ ചർച്ചയാകുന്നു

ഒരു മീൻ വറുത്തതിന് ആയിരം രൂപ….!!! കോട്ടയത്തെ ഹോട്ടലിൽ നിന്ന് ലഭിച്ച അസാധാരണ ബില്ല് ഫെയ്‌സ്ബുക്കിൽ ചർച്ചയാകുന്നു. വിശ്വസിക്കാനാകുന്നില്ലല്ലേ? കോട്ടയത്തെ കരിമ്പിൻകാലയിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിയായ നിഖിലും കുടുംബവും അവധി ദിനം ആഘോഷിക്കാനായി നഗരത്തിലെത്തെത്തിയത്.
ഉച്ചയൂണിനായി കോട്ടയം കരിമ്പിൻകാലയ്ക്ക് സമീപമുള്ള കരിമ്പിൻ ടേസ്റ്റലാൻഡ്
ഹോട്ടലിൽ കയറിയ നിഖിലും കുടുംബവും ഊണിനൊപ്പം അന്നത്തെ സ്‌പെഷൽ കണമ്പ് ഫ്രൈയും ഓർഡർ ചെയ്തു. സാധാരണയിൽ കവിഞ്ഞ് ഒരു പ്രത്യേകതയും ഇല്ലാത്ത കണമ്പ് ഫ്രൈക്ക് പക്ഷെ ഹോട്ടലുടമ നൽകിയ അസാധാരണ ബില്ല് കണ്ട നിഖിലൊന്നു ഞെട്ടി. ബിൽ തുക 1626 രൂപ.
4 ഊണിനും കുപ്പിവെള്ളത്തിനും കൂടെ ആകെ തുക 626. എന്നാൽ കണന്പ് ഫ്രൈക്ക് ന്‌ല!കേണ്ടി വന്നത് 1000 രൂപ….!!! നിഖിലിനു ഹോട്ടലുടമ നൽകിയ ബില്ല് ഇന്നു ഫെയ്‌സ്ബുക്കിൽ വൈറലാവുകയാണ്. തനിക്കുണ്ടായ ദുരനുഭവം ഇനി മറ്റാർക്കുമുണ്ടാവാതിരിക്കട്ടെയെന്ന് നിഖിൽ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ഇത് വെറുമൊരു ഒറ്റപ്പെട്ട് സംഭവമല്ല; കേരളത്തിലെ പല ഹോട്ടലുകളിലും ഇന്ന് ഭക്ഷണ വില തോന്നും പടിയാണ്. ഒറ്റപ്പെട്ട പ്രതികരണങ്ങൾക്കപ്പുറം ആരും ഇതിനെ കാര്യമായെടുക്കാത്തത് ഹോട്ടലുടമകൾ ഉപയോഗപ്പെടുത്തുകയാണ്. മാർക്കറ്റിൽ കിലോയ്ക്ക് 300 രൂപയിലധികം വരാത്ത കണമ്പ് മീനിന് ഉപഭോക്താവിന് മുൻ്പിലേക്കേത്തുമ്പോൾ 1000 രൂപയിലേക്ക് രൂപാന്തരം പ്രാപിക്കുന്നതിലെ മാജിക് സമാന്യ യുക്തിക്ക് നിരക്കാത്തതാണ്..
പല ഭക്ഷണസാധനങ്ങളുടെയും ഇന്നത്തെ സ്ഥിതി ഇതാണ്. ഹോട്ടലുടമയ്ക്ക് തോന്നുംപടി ഭക്ഷണത്തിൻറെ വില നിശ്ചയിക്കാനുള്ള അധികാരം ചോദ്യം ചെയ്യപ്പെടാതെ കിടക്കുന്നതിനെതിരെ പ്രതികരിക്കാൻ നിങ്ങൾ്ക്ക് തോന്നുന്നില്ലേ? 24 ന്യൂസ് ഒരു ക്യാമ്പയിന് രൂപം നൽകുകയാണ്…ഇതിൽ നിങ്ങൾക്കും പങ്കാളികളാകാം.. സമാനമായ അനുഭവം നേരിട്ടവർ വാർത്ത ഞങ്ങളുമായി പങ്കു വെക്കുക. മാറ്റത്തിനായി നമുകക് ഒന്നിച്ച് കൈകോർക്കാം…
#HotelsOrLooters?
ഫെയ്‌സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം താഴെ നൽകുന്നു.
a hotel in Kottayam charges 1000 rupees for fish roast bill goes viral in social media
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here