പെൺകുട്ടിയുടെ മരണം; പൂജാരി അറസ്റ്റിൽ

കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൂജാരി അറസ്റ്റിൽ. പെൺകുട്ടി ജനൽ കമ്പിയിൽ ജീവനൊടുക്കിയ സംഭവത്തിലാണ് അയൽവാസിയായ പൂജാരി അറസ്റ്റിലായത്. പെൺകുട്ടി മാസങ്ങളോളം പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൂജാരി ആലുംകടവ് സ്വദേശി രഞ്ചു അറസ്റ്റിലായത്.
പെൺകുട്ടിയുടെ അമ്മയെയും സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി ഇവർ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് രഞ്ചുവിനെ കുറിച്ച് പോലീസ് വിവരം നൽകിയത്. ഇരുവരും തമ്മിൽ അടുപ്പമായിരുന്നുവെന്നും ഇത് പെൺകുട്ടി എതിർത്തിരുന്നുവെന്നും തുടർന്ന് അമ്മയുടെ മൗനാനുവദാത്തോടെയാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നുമുള്ള വിവരങ്ങൾ ലഭിച്ചത്. മാർച്ച് 28നാണ് കരുനാഗപ്പള്ളി കുലശേഖരപുരത്തുള്ള വീട്ടിലെ ജനൽക്കമ്പിയിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here