Advertisement

റൺവേയിൽ പുലി; വിമാനത്താവളം അടച്ചിട്ടു

April 3, 2017
0 minutes Read
leopard

റൺവേയിൽ പുലിയെ കണ്ടതിനെത്തുടർന്ന് വിമാനത്താവളം അടച്ചിട്ടു. നേപ്പാൾ അന്താരാഷ്ട്ര വിമാനത്താവളമാണ് അരമണിക്കൂറോളം അടച്ചിട്ടത്. കാഠ്മണ്ഡു ത്രിബുവൻ വിമാനത്താവളത്തിന്റെ റൺവേയിലാണ് പുലിയെ കണ്ടത്. സുരക്ഷാഉദ്യോഗസ്ഥർ പുലിയ്ക്കായി അരമണിക്കൂറോളം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

രാവിലെ 7.45 ന് പറന്നുയരാൻ റൺവേയിലേക്ക് എടുത്ത ബുദ്ധ എയറിന്റെ പൈലറ്റാണ് റൺവേയിൽ പുലിയെ കണ്ടത്. ഇതകോടെ വിമാനത്തിന്റെ ടേക്ക് ഓഫ് നിർത്തി വച്ചു. തുടർന്ന് അരമണിക്കൂറിന് ശേഷം വിമാനത്താവളം തുറന്ന് കൊടുത്തു.

മറ്റ് വിമാനങ്ങളൊന്നും ഈ സമയത്ത് ഷെഡ്യൂൾ ചെയ്യാതിരുന്നതിനാൽ യാത്രക്കാർക്ക് അധികം ബുദ്ധിമുട്ടുണ്ടായില്ല. കാഠ്മണ്ഡു വിമാനത്താവളം വനത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഒരേയൊരു റൺവേ മാത്രമുള്ള വിമാനത്താവളത്തിൽ ഇതിന് മുൻപും ഇത്തരത്തിൽ മൃഗങ്ങൾ വിമാനങ്ങളുടെ ടേക്കോഫ് തടസപ്പെടുത്തിയിട്ടുണ്ട്. 2012ൽ ഇതേ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ പക്ഷി വിമാനത്തിലിടിച്ച് 19 യാത്രക്കാർ കൊല്ലപ്പെട്ടിരുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top