നേപ്പാളിൽ കലാപം; രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി, കാഠ്മണ്ഡുവിൽ കർഫ്യൂ

നേപ്പാളിൽ കലാപം. രാജഭരണത്തെ അനുകൂലിക്കുന്നവരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. ഒരു മാധ്യമപ്രവർത്തകനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. കാഠ്മണ്ഡുവിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഫോട്ടോ ജേണലിസ്റ് സുരേഷ് രജക് ആണ് കൊല്ലപ്പെട്ടത് . മറ്റൊരാൾ വെടിയേറ്റാണ് മരിച്ചത്. സെബിൻ മഹർജൻ എന്ന യുവാവാണ് വെടിയേറ്റ് മരിച്ചത്.
രാജഭരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടയിൽ ആണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ നിരവധി വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരിൽ ചിലർ ടിങ്കുനെയിലെ കാന്തിപൂർ ആശുപത്രിയിൽ ചികിത്സ തേടി.
Read Also: മ്യാൻമർ ഭൂചലനം; മരണം 100,ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ടിങ്കുനെ പ്രദേശത്ത് സ്ഥിതി നിയന്ത്രണാതീതമായതിനെത്തുടർന്ന് പോലീസ് വെടിയുതിർത്തതായി പിടിഐ റിപ്പോർട്ട് ചെയ്തു. നേപ്പാളിൽ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേർ രാജ്യത്തെ രക്ഷിക്കാൻ രാജാവ് വരട്ടെ, അഴിമതി നിറഞ്ഞ സർക്കാർ തുലയട്ടെ, രാജവാഴ്ച തിരികെ വേണം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രതിഷേധിക്കുന്നത്. നേപ്പാളിന്റെ ദേശീയ പതാകയും മുൻ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങൾ പിടിച്ചാണ് പ്രതിഷേധിക്കുന്നത്.
Story Highlights : Nepal Conflict: pro-monarchy protesters demanding restoration of monarchy clash with police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here