Advertisement

തട്ടിപ്പ് കണ്ടെത്തിയ വോട്ടിംഗ് മെഷീൻ യു പി തെരഞ്ഞെടപ്പിൽ ഉപയോഗിച്ചത്

April 3, 2017
0 minutes Read
voting mechine ec grants two days prove voting machine irregularity voting machine demo today

അട്ടിമറി കണ്ടെത്തിയ വോട്ടിംഗ് മെഷീൻ യുപി തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിരുന്നു വെന്ന് റിപ്പോർട്ട്. ഉത്തർ പ്രദേശിലെ ഗോവിന്ദ് നഗർ മണ്ഡലത്തിൽ ഈ വോട്ടിംഗ് മെഷീനാണ് ഉപയോഗിച്ചിരുന്നത്. ബിജെപിയുടെ സ്ഥാനാർത്ഥി സത്യ ദേവ് പഞ്ചൗരിയാണ് ഗോവിന്ദ് നഗറിൽനിന്ന് വിജയിച്ചത്. എഴുപതിനായിരത്തിലേറെ വോട്ടുകൾക്കായിരുന്നു ബിജെപിയുടെ വിജയം

മധ്യപ്രദേശിലെ ബിന്ദിൽ ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഈ വോട്ടിംഗ് മെഷീൻ തന്നെയാണ് ഗോവിന്ദ് നഗറിൽ ഉപയോഗിച്ചിരുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

തെരഞ്ഞെടുപ്പ് കമീഷൻ വോട്ടിംഗ് മെഷീൻ പരിശോധിച്ചപ്പോൾ ഏത് ബട്ടൺ അമർത്തിയാലും വോട്ട് ലഭിക്കുന്നത് ബി.ജെ.പി സ്ഥാനാർഥിക്കെന്ന് തെളിയുകയാ യിരുന്നു. സംഭവത്തെ തുടർന്ന് ബിന്ദ് ജില്ലാഭരണാധികാരികളോട് തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

വി.വി.പാറ്റ് സംവിധാനത്തോടെയുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനാണ് ഇവിടെ ഉപയോഗിക്കുന്നത്. വോട്ട് രേഖപ്പെടുത്താനുള്ള ബട്ടൺ അമർത്തിയാൽ സ്ലിപ്പ് കാണുകയും അത് നാം രേഖപ്പെടുത്തിയ വോട്ട് തന്നെയാണോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനമാണ് വി വിപാറ്റ്. എന്നാൽ, ഏത് ബട്ടൺ അമർത്തിയാലും ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പ് ലഭിച്ചപ്പോഴാണ് ഇതിന് പിന്നിലെ തട്ടിപ്പ് പുറത്തുവന്നത്.

ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വോട്ടിംഗ് മെഷീനിലെ തട്ടിപ്പിനെതിരെ രംഗത്തെത്തിയിരുന്നു. വോട്ടിംഗ് മെഷീൻ ഒഴിവാക്കി ബാലറ്റ് പേപ്പർ സംവിധാനം നടപ്പിലാക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top