വോട്ടിങ് മെഷീനുകളിലെ തകരാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു

ആന്ധ്രപ്രദേശില്‍ പോളിങ്ങിനിടെ വോട്ടിംഗ് മെഷീനുകളിലെ തകരാര്‍. സംഭവത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതിയുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു.
175 അസംബ്ലി സീറ്റുകളിലേക്കും 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള തെരെഞ്ഞെടുപ്പ് പൂര്‍ത്തിയായ ആന്ധ്രപ്രദേശില്‍ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകള്‍ ശരിയായ തീതിയിലല്ല, അത് പ്രഹസനം മാത്രമായിരുന്നുവെന്നം മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരുത്തരവാദ പരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ബാലറ്റ് വോട്ടെടുപ്പിലേക്ക് തിരിച്ചു പോകണമെന്നും നായിഡു അഭിപ്രായപ്പെട്ടു.
മെയ് 23 ന് ശേഷമുള്ള നല്ല ദിവസത്തില്‍ താന്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നായിഡു കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here